റീലുകൾ പങ്കുവയ്ക്കാൻ പുതിയൊരു വഴി ; ബ്ലെന്‍ഡ് ഫീച്ചർ അവതരിപ്പിച്ച്‌ ഇൻസ്റ്റാഗ്രാം

  • ബ്ലെന്‍ഡ് (Blend) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ വഴി സുഹൃത്തുക്കള്‍ തമ്മിലുള്ള റീല്‍സ് പങ്കുവെക്കല്‍ പുതിയ തലത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
  • യൂസറിനും അയാളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെട്ട റീലുകള്‍ മാത്രം കാണുന്ന ഒരു പ്രത്യേക ഫീഡ് ഇന്‍സ്റ്റാഗ്രാമില്‍ ലഭിക്കും
  • സ്‌പോട്ടിഫൈയിലെ ബ്ലെന്‍ഡ് ഫീച്ചറിന് സമാനമായിട്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്

Update: 2024-04-02 10:55 GMT

ഇഷ്ടപ്പെട്ടൊരു റീല്‍സ് കണ്ടാല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.ഇപ്പോഴിതാ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെടാനിടയുള്ള റീല്‍സുകള്‍ എളുപ്പം കാണാനാകുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം.ബ്ലെന്‍ഡ് (Blend) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ വഴി സുഹൃത്തുക്കള്‍ തമ്മിലുള്ള റീല്‍സ് പങ്കുവെക്കല്‍ പുതിയ തലത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഡെവലപ്പറായ അലസാന്‍ഡ്രോ പലൂസിയാണ് എക്‌സില്‍ ഈ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ ഫീച്ചര്‍ യൂസറിനും അയാളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടപ്പെട്ട റീലുകള്‍ മാത്രം കാണുന്ന ഒരു പ്രത്യേക ഫീഡ് ഇന്‍സ്റ്റാഗ്രാമില്‍ ലഭിക്കും. ഇരുവരും പരസ്പരം അയച്ച റീലുകളുടെയും ഇരുവരും ലൈക്ക് ചെയ്ത റീലുകളുടെയും അടിസ്ഥാനത്തിലാണ് ഈ ഫീഡില്‍ റീലുകള്‍ കാണിക്കുക.സ്‌പോട്ടിഫൈയിലെ ബ്ലെന്‍ഡ് ഫീച്ചറിന് സമാനമായിട്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇതുവഴി യുസേഴ്‌സിന് അവര്‍ക്കിഷ്ടപ്പെട്ട റീലുകള്‍ ഒന്നിച്ച്‌ ആസ്വദിക്കാനാവും.

Tags:    

Similar News