പേടിഎമ്മിന് തുല്യം പേടിഎം തന്നെ: വ്യാപാരികള്‍ക്ക് ഇപ്പോഴും വിശ്വാസം പേടിഎമ്മിനെ

  • 2,000 വ്യാപാരികളെയാണു സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്
  • 59 ശതമാനം വ്യാപാരികളും പേടിഎം ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുകയാണ്
  • ഫെബ്രുവരി 7 നും 15 നും ഇടയിലാണു സര്‍വേ നടത്തിയത്

Update: 2024-02-28 11:30 GMT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്ക് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ (പിപിബിഎല്‍) വ്യാപാരികള്‍ക്കുള്ള വിശ്വാസത്തെ ഇതുവരെ ബാധിച്ചിട്ടില്ലെന്നു സര്‍വേ ഫലം പറയുന്നു.

ഗുരുഗ്രാം ആസ്ഥാനമായുള്ള ബിസിനസ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് സര്‍വീസ് കമ്പനിയായ ഡാറ്റം ഇന്റലിജന്‍സാണ് സര്‍വേയില്‍ ഇക്കാര്യം കണ്ടെത്തിയത്.

59 ശതമാനം വ്യാപാരികളും പേടിഎം ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുകയാണെന്നും സര്‍വേയില്‍ കണ്ടെത്തി.

പേടിഎം ആപ്പ് ഉപയോഗിച്ച് രാജ്യത്തെ 12 നഗരങ്ങളില്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന 2,000 വ്യാപാരികളെയാണു സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

ഫെബ്രുവരി 7 നും 15 നും ഇടയിലാണു സര്‍വേ നടത്തിയത്.

76 ശതമാനം വ്യാപാരികളും പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിന് പേടിഎം സേവനം ഉപയോഗിക്കുന്നതായി സര്‍വേ ഫലം പറയുന്നു. 41 ശതമാനം പേര്‍ ഫോണ്‍ പേയും, 33 ശതമാനം പേര്‍ ഗൂഗിള്‍ പേയും, 18 ശതമാനം പേര്‍ ഭാരത്‌പേയുടെ സേവനവും ഉപയോഗിക്കുന്നു.

58 ശതമാനം വ്യാപാരികള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ആപ്പ് പേടിഎം ആണ്. ഫോണ്‍ പേ 23 ശതമാനവും, ഗൂഗിള്‍ പേ 12 ശതമാനവും, ഭാരത് പേ 3 ശതമാനം വ്യാപാരികളും ഇഷ്ടപ്പെടുന്നു.

2024 ജനുവരി 31-നാണ് പേടിഎമ്മിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.

Tags:    

Similar News