നടി തമന്നയ്ക്ക് സമന്‍സ്; 29 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം

  • 2023 മാര്‍ച്ച 1 നും 2023 ഏപ്രില്‍ 7 നുമിടയിലാണ് അനധികൃതമായി ഫെയര്‍ പ്ലേ ആപ്പ് ഐപിഎല്‍ മത്സരം സംപ്രേക്ഷണം ചെയ്തതായി കണ്ടെത്തിയത്
  • അനധികൃത സംപ്രേക്ഷണത്തിലൂടെ ഏകദേശം 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് പരാതി
  • മഹാദേവ് ഓണ്‍ലൈന്‍ ഗെയ്മിംഗ്, വാതുവയ്പ്പ് ആപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഫെയര്‍ പ്ലേ ആപ്പ്

Update: 2024-04-25 06:00 GMT

ഫെയര്‍ പ്ലേ ആപ്പ് വഴി 2023 ഐപിഎല്‍ മത്സരം സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്നയ്ക്ക് മഹാരാഷ്ട്ര സൈബര്‍ സെല്‍ നോട്ടിസ് അയച്ചു. ഏപ്രില്‍ 29 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു നിര്‍ദേശിച്ചു.

മഹാദേവ് ഓണ്‍ലൈന്‍ ഗെയ്മിംഗ്, വാതുവയ്പ്പ് ആപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഫെയര്‍ പ്ലേ ആപ്പ്. ഇൗ ആപ്പിനെ തമന്ന പ്രൊമോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്നത്.

2023 ഐപിഎല്‍ മത്സരം ഫെയര്‍ പ്ലേ ആപ്പ് വഴി അനധികൃതമായി സംപ്രക്ഷണം ചെയ്തത് വയാകോം 18ന് വന്‍ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. ഏകദേശം 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് പരാതി.

2023 മാര്‍ച്ച 1 നും 2023 ഏപ്രില്‍ 7 നുമിടയിലാണ് അനധികൃതമായി ഫെയര്‍ പ്ലേ ആപ്പ് ഐപിഎല്‍ മത്സരം സംപ്രേക്ഷണം ചെയ്തതായി കണ്ടെത്തിയത്.

നടന്‍ സഞ്ജയ് ദത്തിനെയും 23 ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. പക്ഷേ, അദ്ദേഹം 23 ന് ഹാജരായില്ല. മഹാരാഷ്ട്രയ്ക്ക് പുറത്താണ് ഇപ്പോഴുള്ളതെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നുമാണ് സഞ്ജയ് ദത്ത് അറിയിച്ചിരിക്കുന്നത്.

Tags:    

Similar News