ധാരാവി നവീകരണം: അദാനി ഗ്രൂപ്പ് ഗ്ലോബല്‍ ടീമുമായി സഹകരിക്കും

  • 625 ഏക്കര്‍ പ്രദേശം പുനര്‍വികസിപ്പിച്ചെടുക്കുന്നതാണു പദ്ധതി
  • പദ്ധതിക്ക് അദാനി ഗ്രൂപ്പ് 5,069 കോടി രൂപയുടെ ടെന്‍ഡറാണ് സമര്‍പ്പിച്ചത്

Update: 2024-01-01 10:50 GMT

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ നവീകരണത്തിന് അദാനി ഗ്രൂപ്പ് ഗ്ലോബല്‍ ടീമിനെ നിയോഗിച്ചു.

ചേരി പുനരധിവാസ അതോറിറ്റിയും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്‌മെന്റ് പ്രോജക്റ്റ് പ്രൈവറ്റ് ലിമിറ്റഡാണു ധാരാവി നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

ആര്‍ക്കിടെക്റ്റായ ഹഫീസ് കോണ്‍ട്രാക്ടര്‍, യുഎസ് ഡിസൈന്‍ സ്ഥാപനമായ സാസാകി, യുകെയില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബുറോ ഹാപ്പോള്‍ഡ് തുടങ്ങിയ ഗ്ലോബല്‍ ടീമിനെയാണ് അദാനി ഗ്രൂപ്പ് നിയോഗിച്ചത്.

സാസാകിയും, ബുറോ ഹാപ്പോള്‍ഡും അര്‍ബന്‍ പ്ലാനിംഗിലും ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിംഗിലും ലോക പ്രശസ്തരാണ്.

625 ഏക്കര്‍ പ്രദേശം പുനര്‍വികസിപ്പിച്ചെടുക്കുന്നതാണു പദ്ധതി. ഏകദേശം 619 ദശലക്ഷം ഡോളറിന്റെ പദ്ധതിക്ക് 2023 ജുലൈയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

പദ്ധതിക്ക് അദാനി ഗ്രൂപ്പ് 5,069 കോടി രൂപയുടെ ടെന്‍ഡറാണ് സമര്‍പ്പിച്ചത്.

അതേസമയം അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ചേരി പുനര്‍വികസന പദ്ധതിക്കെതിരെ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം മുംബൈയിലെ അദാനി ഗ്രൂപ്പിന്റെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Tags:    

Similar News