ഹിൻഡൻബെർഗ് റിപ്പോർട്ടിന് ശേഷം വായ്പയ്‌ക്കൊരുങ്ങി അദാനി ഗ്രൂപ്പ്

  • അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭ കമ്പനിയാണ് വായ്പയറെടുക്കാൻ ഒരുങ്ങുന്നത്
  • വാർത്തകളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല

Update: 2023-04-04 11:25 GMT

അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ,  അദാനി കോനെക്സ് , 220 മില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങുന്നതായി റിപോർട്ടുകൾ. തുക സമാഹരിക്കുന്നതിന് പല ബാങ്കുകളുമായും ചർച്ചകൾ പുരോഗമിക്കുകായണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തു.

ഹിൻഡൻബെർഗ് വിവാദത്തിനു ശേഷം ആദ്യമായാണ് ഗ്രൂപ്പ് ഇത്തരമൊരു നീക്കം നടത്തുന്നത്. വിർജീനിയ ആസ്ഥാനമായുള്ള എഡ്ജ് കോൺക്‌സുമായുള്ള സംയുക്ത സംരംഭമാണ് അദാനി കോനെക്സ്. ഇതൊരു  ഡാറ്റ സെന്റർ പ്രൊവൈഡർ കമ്പനിയാണ്. മൂലധന ചെലവിനായി സമാഹരിക്കുന്ന തുക,  അഞ്ചു വർഷത്തെ കാലാവധിയിലേക്കായാണ് എടുക്കുന്നത്‌. 

. അടുത്ത കുറച്ച് ആഴ്ചകൾക്കുളിൽ തന്നെ വായ്പ എടുക്കുന്നതിന്റെ കരാറിൽ  ഒപ്പുവെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അദാനി ഗ്രൂപ്പ് ഈ വാർത്തയോട് പ്രതികരിച്ചിട്ടി ല്ലെന്നും ബ്ലൂംബര്‍ഗ് പറയുന്നു.


. യുഎസ് നിക്ഷേപകരായ ബ്ലാക്ക് റോക്ക്, ബ്ലാക്ക് സ്റ്റോൺ എന്നിവരിൽ നിന്ന് പ്രൈവറ്റ് പ്ലേസ്‌മെന്റ് ബോണ്ട് വഴി 1 ബില്യൺ ഡോളർ സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത ഇതിനു മുൻപ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

ജനുവരി 24 നാണു സ്റ്റോക്ക് കൃതിമത്വം, അക്കൗണ്ടിംഗ് തട്ടിപ്പ് മുതലായ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്‌ ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. എന്നാൽ ആരോപണങ്ങളെ ഗ്രൂപ്പ് എതിർത്തെങ്കിലും അദാനി ഓഹരികളിൽ വലിയ തകർച്ചയാണ് ഉണ്ടായത്. തുടർന്ന് നിക്ഷേപകരുടെ വിശ്വാസമടക്കം തിരിച്ചു പിടിക്കുന്നതിനായി വായ്പ തിരിച്ചടക്കുന്നത് പോലുള്ള നയങ്ങളിൽ ശ്രദ്ധ കേന്ദീകരിച്ചിരുന്നു.

Tags:    

Similar News