വേഗത്തിലെത്താൻ ഇനി വന്ദേ സാധാരണ്‍

  • 130 കിലോമീറ്ററാവും ശരാശരി വേഗത.
  • ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ റേക്കുകളുടെ നിർമ്മാണം പൂർത്തിയായി
  • കേരളത്തിന് ലഭിക്കുന്ന ആദ്യ ട്രെയിൻ സർവീസ് എറണാകുളം - ഗുവാഹത്തി റൂട്ടിൽ

Update: 2023-10-25 10:04 GMT

വന്ദേ ഭാരത് ട്രെയിനിന്   പിന്നാലെ സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരേയും  ലക്ഷ്യമിട്ട് വന്ദേ സാധാരണ്‍ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ. നവംബർ 15 മുതൽ ഇത്തരത്തിലുള്ള ട്രെയിനുകൾ ഓടിത്തുടങ്ങും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ റേക്കുകളുടെ നിർമ്മാണം പൂർത്തിയായി. ഈ മാസം അവസാനം ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ വന്നതിനാലാണ് സർവീസുകൾ തുടങ്ങുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിയിട്ടുള്ളത്.

റൂട്ടുകൾ, യാത്രാ നിരക്ക്  തുടങ്ങിയവ  സംബന്ധിച്ച്  ഇതുവരെ അറിയിപ്പുകൾ വന്നിട്ടില്ല.  ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെത്തുമെന്ന് കരുതുന്നു. 130 കിലോമീറ്ററാവും ശരാശരി വേഗത. ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിന് ലഭിക്കുന്ന ആദ്യ ട്രെയിൻ സർവീസ് എറണാകുളം - ഗുവാഹത്തി റൂട്ടിൽ ആയിരിക്കും.

രാജ്യത്തെ തിരക്കേറിയ സെക്ടറുകളിലായിരിക്കും ആദ്യം സർവീസുകൾ നടത്തുക. വന്ദേ ഭാരത് ട്രെയിനിന്റെ മാതൃകയിലാണ് വന്ദേ സാധാരണ്‍ ട്രെയിനിന്റെയും കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ വേഗത്തിനായി മുമ്പിലും പിമ്പിലും എഞ്ചിനുകൾ ഘടിപ്പിച്ച് ആയിരിക്കും സർവീസുകൾ. ഒരു ട്രെയിനിൽ 1800 യാത്രക്കാർക്ക് യാത്ര ചെയ്യാം. എട്ട് അൺ റിസേർവ്ഡ് കോച്ചുകളും 12 സ്ലീപ്പർ കോച്ചുകളും ഉണ്ടായിരിക്കും. എല്ലാം നോൺ എസി കോച്ചുകൾ ആയിരിക്കും. റീസർവേഷൻ ഇല്ലാത്ത ദീർഘ ദൂര യാത്ര എന്ന സവിശേഷതയാണ് റെയിൽവേ നൽകുന്നത്.

65 കോടി രൂപയാണ് വന്ദേ സാധാരണ്‍ ട്രെയിനിന്റെ നിർമ്മാണച്ചെലവ്. തുടക്കത്തിൽ ആഴചയിൽ ഒരു സർവീസാകും എറണാകുളം -ഗുവാഹത്തി റൂട്ടിൽ ഉണ്ടാവുക. ഭിന്ന ശേഷിക്കാർക്ക് പ്രതേക വാഷ് റൂം ,ആധുനിക രീതിയിലുള്ള അകത്തള രൂപകല്പനയാണ്  വന്ദേ സാധാരണിന്‍റെ  പ്രതേകതയായി റെയിൽവേ പറയുന്നത്.

Tags:    

Similar News