അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗിന് ' അന്ന സേവ ' യോടെ തുടക്കം

  • ഇന്ത്യയിലെയും വിദേശത്തെയും വിവിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌
  • വിവാഹത്തിനു മുന്നോടിയായി ജാംനഗറില്‍ 14 ക്ഷേത്രങ്ങള്‍ നിര്‍മിച്ചു
  • മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളില്‍ ഇളയതാണ് അനന്ത്

Update: 2024-03-01 09:32 GMT

അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ക്ക് ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സ് ടൗണ്‍ഷിപ്പിന് സമീപമുള്ള ജോഗ്വാദ് ഗ്രാമത്തില്‍ തുടക്കം.

ഗ്രാമത്തിലെ 51,000-ത്തോളം ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് ' അന്ന സേവ ' ആരംഭിച്ചത്. മുകേഷ് അംബാനിയും അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും ഭക്ഷണം വിളമ്പാന്‍ ഉണ്ടായിരുന്നു.

ഗ്രാമീണര്‍ക്ക് വിവാഹ ആഘോഷത്തിന്റെ ഭാഗമായി അംബാനി കുടുംബം ഭക്ഷണം വിളമ്പുന്നത് പരമ്പരാഗതമായി നടത്തി വരുന്ന ഒരു ചടങ്ങ് കൂടിയാണ്.

വിവാഹം നടക്കുന്നത് ഈ വര്‍ഷം മുംബൈയില്‍ ജുലൈ 12- നാണ്.

മാര്‍ച്ച് 1 മുതല്‍ 3 വരെ നടക്കുന്ന പ്രീ വെഡ്ഡിംഗ് ചടങ്ങില്‍ പങ്കെടുക്കാന്‍ മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ പ്രസില ചാനും ഇന്ത്യയിലെത്തി.

വിവാഹ ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ പോപ്പ് ഗായിക രിഹാന എത്തിയിട്ടുണ്ട്. രിഹാനയ്ക്കും സംഘത്തിനും സംഗീത പരിപാടി അവതരിപ്പിക്കാന്‍ അംബാനി 74 കോടി രൂപ ചെലവഴിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

പ്രീ വെഡ്ഡിംഗ് ചടങ്ങുകളില്‍ ഗുജറാത്തി മുതല്‍ മെക്‌സിക്കന്‍, ജാപ്പനീസ് എന്നിങ്ങനെയായി പാന്‍ ഏഷ്യന്‍ വിഭവങ്ങള്‍ ആഘോഷങ്ങളില്‍ വിളമ്പുന്നുണ്ട്. വീഗന്‍ അതിഥികള്‍ക്കും പ്രത്യേക മെനു ഉണ്ട്.

1000-ത്തോളം അതിഥികള്‍ക്കായി 2500-ഓളം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Tags:    

Similar News