ബോക്‌സ്ഓഫീസ് മിന്നിച്ച് ' ആനിമല്‍ ' ; മറികടന്നത് ഗദ്ദര്‍ 2-ന്റെ കളക്ഷന്‍ റെക്കോര്‍ഡ്

  • 20 ദിവസമെത്തിയപ്പോള്‍ ആനിമല്‍ എന്ന ചിത്രം ഗദ്ദര്‍ 2 നേടിയ 525 കോടി രൂപ എന്ന കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നു
  • ഗദ്ദര്‍ 2 ബോക്‌സ്ഓഫീസില്‍ നിന്നും ആകെ നേടിയത് 525.7 കോടി രൂപയായിരുന്നു
  • ആനിമല്‍ 550 കോടിയിലധികം രൂപ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2023-12-20 12:02 GMT

ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2023. കോവിഡ്19 തളര്‍ത്തിയ സിനിമ മേഖലയെ ഉണര്‍വിലേക്ക് എത്തിച്ചത് 2023-ല്‍ റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു.

ഹിന്ദിയിലും, തമിഴിലും, മലയാളത്തിലും ഇറങ്ങിയ നിരവധി ചിത്രങ്ങള്‍ തിയേറ്ററിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതില്‍ വിജയിച്ചു.

2023 ജനുവരിയില്‍ റിലീസ് ചെയ്ത ഷാരൂഖിന്റെ പത്താനും, ഓഗസ്റ്റില്‍ റിലീസ് ചെയ്ത രജനികാന്തിന്റെ ജയ്‌ലറും, സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2ും ബോക്‌സ്ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രങ്ങളാണ്.

ഇപ്പോള്‍ ഇതാ മറ്റൊരു ചിത്രവും കൂടി റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

റണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ എന്ന ചിത്രമാണ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. റിലീസ് ചെയ്ത് 20 ദിവസമെത്തിയപ്പോള്‍ ആനിമല്‍ എന്ന ചിത്രം ഗദ്ദര്‍ 2 നേടിയ 525 കോടി രൂപ എന്ന കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നു.

ഗദ്ദര്‍ 2 ബോക്‌സ്ഓഫീസില്‍ നിന്നും ആകെ നേടിയത് 525.7 കോടി രൂപയായിരുന്നു.

എന്നാല്‍ 2023 ഡിസംബര്‍ 1 ന് റിലീസ് ചെയ്ത ആനിമല്‍ എന്ന ചിത്രം 525 കോടി രൂപയിലധികം കളക്ഷന്‍ ഇനത്തില്‍ നേടി.

ആനിമല്‍ 550 കോടിയിലധികം രൂപ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനില്‍ ശര്‍മയാണ് ആനിമലിന്റെ സംവിധായകന്‍.

വരും ദിവസങ്ങളില്‍ ഷാരൂഖിന്റെ ഡുങ്കിയും, പ്രഭാസും പൃഥ്വിരാജും അഭിനയിച്ച സലാറും റിലീസ് ചെയ്യാനിരിക്കുകയാണ്.

ആനിമലിന്റെ കളക്ഷന്‍ വിവരങ്ങള്‍

01-12-2023 Friday Rs 63.8 crore

02-12-2023 Saturday Rs 66.27 crore

03-12-2023 Sunday Rs 71.46 crore

04-12-2023 Monday Rs 43.96 crore

05-12-2023 Tuesday Rs 37.47 crore

06-12-2023 Wednesday Rs 30.39 crore

07-12-2023 Thursday Rs 24.23 crore

08-12-2023 Friday Rs 22.95 crore

09-12-2023 Saturday Rs 34.74 crore

10-12-2023 Sunday Rs 36 crore

11-12-2023 Monday Rs 13.85 crore

12-12-2023 Tuesday Rs 12.72 crore

13-12-2023 Wednesday Rs 10.25 crore

14-12-2023 Thursday Rs 8.75 crore

15-12-2023 Friday Rs 8.3 crore

16-12-2024 Saturday Rs 12.8 crore

17-12-2024 Sunday Rs 14.5 crore

18-12-2024 Monday Rs 5.5 crore

19-12-2025 Tuesday Rs 5 crore

20-12-2025 Wednesday Rs 4.5 crore (early estimates)

Total Rs 527.44 crore (early estimates)

(Source www . india . com )

Tags:    

Similar News