ആസിയാന്‍: ഉഭയകക്ഷി വ്യാപാരവും അജണ്ടയാക്കി ഇന്ത്യ
യുഎസ്, സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ് നേതാക്കളുമായി വിദേശകാര്യ മന്ത്രി കൂടികാഴ്ച നടത്തി
ആസിയാന്‍ ഉച്ചകോടിയ്ക്കിടെ ഉഭയകക്ഷി വ്യാപാരവും അജണ്ടയാക്കി ഇന്ത്യ. യുഎസ്, സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ് നേതാക്കളുമായി വിദേശകാര്യ മന്ത്രി കൂടികാഴ്ച നടത്തി.
കോലാലംപുരില്‍ മലേഷ്യന്‍ പ്രസിഡന്റ് ഹാജി ഹസനുമായി നടത്തിയ ചര്‍ച്ചയില്‍ വ്യാപാര കരാറിന്റെ പുരോഗതി വിലയിരുത്തിയതായി ജയ്ശങ്കര്‍ വ്യക്തമാക്കി. പരസ്പര വ്യാപാരം വര്‍ധിപ്പിക്കാനും ഇടപാടുകള്‍ അതതു രാജ്യങ്ങളുടെ കറന്‍സിയില്‍ നടത്താനും ഇന്ത്യയും മലേഷ്യയും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള കയറ്റുമതിയും ചര്‍ച്ചാ വിഷയമായെന്നാണ് റിപ്പോര്‍ട്ട്.
ഇന്തോ പസഫിക് വിഷയങ്ങളിലടക്കം ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി സംസാരിച്ച അദ്ദേഹം വ്യാപാര സഹകരണവും ഉറപ്പാക്കി. യു എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഉഭയകക്ഷി ബന്ധം, പ്രാദേശിക, ആഗോള വിഷയങ്ങള്‍ എന്നിവയാണ് സംസാരിച്ചത്.ഇന്ത്യയും യു എസും തമ്മില്‍ ചില വിഷയങ്ങളില്‍ നേരിയ തര്‍ക്കങ്ങള്‍നിലനില്‍ക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്.
തായ്ലന്‍ഡുമായുള്ള സാങ്കേതിക വിദ്യയിലടക്കമുള്ള സഹകരണം മികച്ച രീതിയില്‍ മുന്നോട്ട് പോവുമെന്ന് പ്രതീക്ഷിക്കുന്നതായി തായ് പ്രധാനമന്ത്രിയെ കണ്ട ശേഷം ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു. ഇന്ത്യ-സിംഗപ്പൂര്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളിലേക്ക് വഴി തുറക്കുന്നതായിരുന്നു സിംഗപ്പൂര്‍ ധനമന്ത്രി വിവിയനുമായി നടത്തിയ ചര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള, സാഹചര്യങ്ങളെക്കുറിച്ചും ജയ്ശങ്കര്‍ വിവിധ നേതാക്കളുമായി സംസാരിച്ചു.
