ഷിയാസിന് കൈത്താങ്ങുമായി ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍

പത്ത് വര്‍ഷത്തിലേറെയായി സ്‌പൈനല്‍ കോഡിനേറ്റ ക്ഷതം അഭിമുഖീകരിക്കുകയാണ് ഷിയാസ്

Update: 2024-04-09 10:35 GMT

ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ ലൈവ് ലി ഹുഡ് സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ (ഉപജീവന സഹായ പദ്ധതി) ഭാഗമായി തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ഷിയാസിന് രണ്ട് പോത്തുകളെ നല്‍കി.

പത്ത് വര്‍ഷത്തിലേറെയായി സ്‌പൈനല്‍ കോഡിനേറ്റ ക്ഷതം അഭിമുഖീകരിക്കുകയാണ് ഷിയാസ്. പരാധീനതയ്ക്കിടയിലും ഭാര്യയെയും മകളെയും പരിപാലിക്കാന്‍ ഷിയാസ് ശ്രമിക്കുന്നുണ്ട്.

സമീപകാലത്താണ് ആസ്റ്റര്‍ വൊളന്റിയര്‍മാര്‍ ഷിയാസിന്റെ ദുരിതങ്ങളെ കുറിച്ച് അറിഞ്ഞത്. ഷിയാസിന് സ്ഥിര വരുമാനം ഉറപ്പാക്കാനായി രണ്ട് പോത്തുകളെ സമ്മാനിക്കുകയായിരുന്നു.

ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ എജിഎം ലത്തീഫ് കാസിം ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News