ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ഇനി 70 കഴിഞ്ഞവര്‍ക്കും

  • 2018-19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപന വേളയില്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്
  • പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുന്നത്
  • ദരിദ്രരും ദുര്‍ബലരുമായ കുടുംബാംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍

Update: 2024-04-15 05:44 GMT

ആയുഷ്മാന്‍ ഭാരത് യോജന എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഇനി രാജ്യത്തെ മുഴുവന്‍ സീനിയര്‍ സിറ്റിസണ്‍സിനെയും ഉള്‍പ്പെടുത്തും. ഇവരോടൊപ്പം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും ഉള്‍പ്പെടുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ബിജെപി പ്രകടന പത്രികയിലാണ് ഇക്കാര്യം അറിയിച്ചത്.

ദരിദ്രരും ദുര്‍ബലരുമായ കുടുംബാംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. എന്നാല്‍ ഇനി മുതല്‍ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ 70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും പദ്ധതി പ്രകാരം ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്നാണു പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നത്.

ആയുഷ്മാന്‍ ഭാരത് യോജന എന്ന പദ്ധതി 2018 സെപ്റ്റംബര്‍ 25-നാണ് ആവിഷ്‌കരിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപന വേളയില്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

ഇപ്പോള്‍ ഈ പദ്ധതി പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (PMJAY) എന്നാണ് അറിയപ്പെടുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുന്നത്.

Tags:    

Similar News