ബംഗ്ലാദേശ് ചൈനയുമായി കൂടുതല്‍ അടുക്കുന്നു

  • ഇരു രാജ്യങ്ങളും ഒപ്പുവെച്ചത് 21 കരാറുകള്‍
  • ഏഴ് പദ്ധതികള്‍ കൂടി അനുബന്ധമായി പ്രഖ്യാപിക്കപ്പെട്ടു
  • ഗ്രാന്റുകള്‍, പലിശ രഹിത വായ്പകള്‍, ഇളവുള്ള വായ്പകള്‍ എന്നിവ ബംഗ്ലാദേശിന് നല്‍കുമെന്ന് ചൈന

Update: 2024-07-11 02:47 GMT

ബംഗ്ലാദേശും ചൈനയും തന്ത്രപരമായ സഹകരണം വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 21 കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കൂടാതെ ഏഴ് പദ്ധതികള്‍ കൂടി അനുബന്ധമായി പ്രഖ്യാപിക്കപ്പെട്ടു.

അടുത്ത വര്‍ഷം ഉഭയകക്ഷി നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികമാണ്. 'ബെല്‍റ്റ് ആന്‍ഡ് റോഡ്' പദ്ധതികളുടെ ഭാഗമായി ഉയര്‍ന്ന നിലവാരമുള്ള സംയുക്ത നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനുള്ള അവസരമായി ഈ അവസരം ഉപയോഗപ്പെടുത്താന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.

'ചൈന-ബംഗ്ലാദേശ് സ്വതന്ത്ര വ്യാപാര കരാറിലെ സംയുക്ത സാധ്യതാ പഠനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ഒപ്റ്റിമൈസേഷനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ആരംഭം എന്നിവ പ്രഖ്യാപിച്ച പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളും തങ്ങളുടെ പങ്കാളിത്തം ഒരു 'സമഗ്രമായ തന്ത്രപരമായ സഹകരണ പങ്കാളിത്തത്തിലേക്ക്' ഉയര്‍ത്താന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഗ്രാന്റുകള്‍, പലിശ രഹിത വായ്പകള്‍, ഇളവുള്ള വായ്പകള്‍, വാണിജ്യ വായ്പകള്‍ എന്നിവ നല്‍കി ചൈന ബംഗ്ലാദേശിനെ സാമ്പത്തികമായി നാല് തരത്തില്‍ സഹായിക്കുമെന്ന് ഹസീനയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

ഒരു സ്വതന്ത്ര വിദേശനയം പാലിക്കുന്നതിനും അതിന്റെ ദേശീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വികസന പാത സ്വീകരിക്കുന്നതിനും ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനും ബാഹ്യ ഇടപെടലുകളെ എതിര്‍ക്കുന്നതിനും ചൈന ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നുവെന്ന് ബെയ്ജിംഗ് പറയുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രി റോഹിങ്ക്യന്‍ വിഷയം ഉന്നയിക്കുന്നതിന് മുമ്പ് ചൈനീസ് പ്രസിഡന്റ് അത് ഉന്നയിക്കുകയും മ്യാന്‍മര്‍ സര്‍ക്കാരുമായും അരാകാന്‍ സൈന്യവുമായും ചര്‍ച്ച നടത്തി റോഹിങ്ക്യന്‍ പ്രശ്നം പരിഹരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് ഷി ജിന്‍പിംഗ് വാഗ്ദാനം ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിനിധി തല ചര്‍ച്ചകള്‍ക്ക് ശേഷം ഹസീനയുടെയും ലീയുടെയും സാന്നിധ്യത്തില്‍ കരാറുകളില്‍ ഒപ്പുവെച്ചതായി ലീ-ഹസീന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

Tags:    

Similar News