കാനറാ ബാങ്ക് വായ്പ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചു

  • ബുധനാഴ്ച ആർബിഐ റിപ്പോ നിരക്കുയർത്തിയതിന് പിന്നാലെയാണ് ബാങ്ക് വായ്പ നിരക്ക് കുറച്ചത്
  • പുതുക്കിയ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും

Update: 2023-02-11 10:03 GMT

ഡെൽഹി : ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ചതിനു പിന്നാലെ വായ്പ നിരക്ക് കുറച്ച് കാനറാ ബാങ്ക്. വായ്പ പലിശ നിരക്ക് 15 ബേസിസ് പോയിന്റ് ആണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഫെബ്രുവരി 12 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

നിരക്ക് കുറക്കുന്നതോടെ റിപ്പോ ലിങ്ക്ഡ് വായ്പ നിരക്ക് (ആർഎൽഎൽആർ) 9.40 ശതമാനത്തിൽ നിന്ന് 9.25 ശതമാനമാകും.

കഴിഞ്ഞ ബുധനാഴ്ചയാണ് ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തിയത്. ഇതോടെ റീപ്പോ നിരക്ക് 6.25 ശതമാനമായി.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി മെയ് മാസത്തിനു ശേഷം തുടർച്ചയായ ആറാം തവണയാണ് ബാങ്ക് നിരക്കുയർത്തുന്നത്. ഇതുവരെ 250 ബേസിസ് പോയിന്റ് ആണ് വർധിപ്പിച്ചത്.

Tags:    

Similar News