മറ്റൊരു ഐപിഒ, 2000 കോടി സമാഹരിക്കാനൊരുങ്ങി ഫെഡ് ബാങ്ക് ഫിനാഷ്യൽ സർവീസസ്‌

മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഇതര വായ്പ ദാതാക്കളാണ് ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ്

Update: 2023-03-15 06:50 GMT

ഫെഡറൽ ബാങ്ക് തങ്ങളുടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാഷ്യൽ സർവീസസിന്റെ ഓഹരികൾ വിറ്റഴിക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ബാങ്കിന്റെ ഉപസ്ഥമാനമായ കമ്പനിക്ക് 2000 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഓഹരികൾ വിൽക്കുന്നത്.ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾക്കായി ബന്ധപ്പെട്ട അധികൃതരുമായി ഫെഡ് ബാങ്ക് ഫിനാഷ്യൽ സർവീസസ്‌ ചർച്ചയിലാണ്.

ഫെഡറൽ ബാങ്കിന്റെയും, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ട്രൂ നോർത്തിന്റെയും കൈവശമുള്ള നിലവിലുള്ള ഓഹരികളും പുതിയ ഓഹരികളും വിറ്റഴിച്ച് തുക സമാഹരിക്കാനാണ് ലക്ഷ്യം. ട്രൂ നോർത്തിന് ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസിൻറെ ഏകദേശം നാലിലൊന്ന് ഓഹരികളുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു .

2022 ജനുവരിയിലാണ്, ഡയറക്ടർമാർ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തും, ഓഫർ ഫോർ സെയിലുടെയും തുക സമാഹരിക്കുന്നതിനുള്ള നടപടികൾക്ക് അനുമതി നൽകിയത്. 2022 ഫെബ്രുവരിയിൽ 9 ബില്യൺ ഡോളർ സമാഹരിക്കുന്നതിനുള്ള ഐപിഒ രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു.

മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഇതര വായ്പ ദാതാക്കളാണ് ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ്. 2024 ൽ കമ്പനി ഐപിഒ നടപ്പിലാക്കാനാണ് പദ്ധതി.

2010 ലാണ് കമ്പനിക്ക് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തിനുള്ള ലൈസെൻസ് ലഭിക്കുന്നത്. ഇന്ദിയിലുടനീളം കമ്പനിക്ക് 463 ശാഖകളാണുള്ളത്. സ്വർണ വായ്പ, ഭവന വായ്പ, ബിസിനസ് വായ്പ, ആദായത്തിന്മേലുള്ള വായ്പ മുതലായ വായ്പകൾ കമ്പനി നൽകുന്നുണ്ട്.

Tags:    

Similar News