ഡിസംബർ പാദത്തിൽ കേന്ദ്ര ബാധ്യത 2.6 ശതമാനം വർധിച്ചു, 150.95 ലക്ഷം കോടി

സെപ്റ്റംബർ പാദത്തിൽ ഇത് 147.19 ലക്ഷം കോടി രൂപയായിരുന്നു

Update: 2023-04-01 11:32 GMT

കേന്ദ്ര സര്‍ക്കാരിന്റെ മൊത്ത ബാധ്യത 2022 -23 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 150.95 ലക്ഷം കോടി രൂപയായി. തൊട്ടു മുന്‍പെയുള്ള സെപ്റ്റംബര്‍ പാദത്തില്‍ ഇത് 147.19 ലക്ഷം കോടി രൂപയായിരുന്നു. പാദടിസ്ഥാനത്തില്‍ 2.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

അതായത് സര്‍ക്കാരിന്റെ 'പബ്ലിക് അക്കൗണ്ടിന്' കീഴിലുള്ള ബാധ്യതകള്‍ (പി എഫ്, നാഷണല്‍ സ്മോള്‍ സേവിങ് ഫണ്ട് മുതലായവ) ഉള്‍പ്പെടെ മൊത്തം ബാധ്യതകള്‍ 1,50,95,970.8 കോടി രൂപയായി ഉയര്‍ന്നു. മൊത്ത ബാധ്യതയുടെ 89 ശതമാനമാണ് പൊതുകടം.



ഏകദേശം 28.29 ശതമാനം സെക്യുരിറ്റികള്‍ക്ക് 5 വര്‍ഷത്തില്‍ താഴെയുള്ള സമയത്ത് കാലാവധി തീരും.മൂന്നാം പാദത്തില്‍ 3,51,000 കോടി രൂപയാണ് കടപ്പത്രം വഴി സ്വരൂപിച്ചത്. ഈ കാലയളവില്‍ കാലാവധി പൂര്‍ത്തിയായ 85,377.9 കോടി രൂപയുടെ ബാധ്യത തിരിച്ചടച്ചിരുന്നു.

Tags:    

Similar News