ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 34 ശതമാനം വർധിച്ച് 8,312 കോടി രൂപയായി

നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 10.3 ശതമാനം വർധിച്ച് 1,12,2049 കോടി രൂപയായി.

Update: 2023-01-21 13:13 GMT

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മൂന്നാം പാദത്തിലെ സ്റ്റാൻഡ് എലോൺ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 34.2 ശതമാനം വർധിച്ച് 8,312 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 6,194 കോടി രൂപയായിരുന്നു

ബാങ്കിന്റെ മൊത്ത വരുമാനം മുൻ വർഷത്തെ ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 27,069 കോടി രൂപയിൽ നിന്ന് 33,529 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 34.6 ശതമാനം ഉയർന്ന് 16,465 കോടി രൂപയായി. മുൻ വർഷം മൂന്നാം പാദത്തിൽ ഇത് 12,236 കോടി രൂപയായിരുന്നു.

ബാങ്കിന്റെ അറ്റപലിശ മാർജിൻ മുൻ വർഷത്തെ ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 3.96 ശതമാനത്തിൽ നിന്ന് 4.65 ശതമാനമായി. തൊട്ടു മുൻപുള്ള രണ്ടാം പാദത്തിൽ ഇത് 4.31 ശതമാനമായിരുന്നു.

മൊത്ത നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ ഡിസംബർ പാദത്തിലുണ്ടായിരുന്ന 4.13 ശതമാനത്തിൽ നിന്ന് 3.07 ശതമാനമായി. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി സെപ്റ്റംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 0.61 ശതമാനത്തിൽ നിന്ന് 0.55 ശതമാനമായി. മുൻ വർഷം മൂനാം പാദത്തിൽ ഇത് 0.84 ശതമാനമായിരുന്നു.

നിഷ്ക്രിയ ആസ്തിയുടെ പ്രൊവിഷനിങ് കവറേജ് അനുപാതം 82 ശതമാനമായി.

നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 10.3 ശതമാനം വർധിച്ച് 1,12,2049 കോടി രൂപയായി. വായ്പ പോർട്ടഫോളിയോ വാർഷികാടിസ്ഥാനത്തിൽ 19.7 ശതമാനം വർധിച്ചു. കിട്ടാക്കടം പോലുള്ള അടിയന്തരാവശ്യങ്ങൾക്കായി മാറ്റി വച്ച തുക വാർഷികാടിസ്ഥാനത്തിൽ 12.5 ശതമാനം ഉയർന്ന് 2,257 കോടി രൂപയായി.

കൺസോളിഡേറ്റഡ് അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിലുണ്ടായിരുന്ന 6,536 കോടി രൂപയിൽ നിന്നും 8,792 കോടി രൂപയായി.

Tags:    

Similar News