എച്ച്ഡിഎഫ്‌സി ലിമിറ്റഡില്‍ ഓഹരി വര്‍ധിപ്പിച്ച് എല്‍ഐസി

Update: 2022-12-06 05:44 GMT


ഡെല്‍ഹി: ഇന്‍ഷുറന്‍സ് ഭീമന്‍ എല്‍ഐസി എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ കൂടുതല്‍ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റിലുടെ ഏറ്റെടുത്തു. ഇതോടെ എല്‍ ഐസിയുടെ കൈവശമുള്ള ഓഹരികള്‍ 5.003 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമ്പനി എച്ച്ഡിഎഫ്‌സി യുടെ 1.2 ലക്ഷം ഓഹരികള്‍ വാങ്ങിയത്. ഓഹരി ഒന്നിന് 2,673.84 രൂപ നിരക്കിലാണ് ഓഹരികള്‍ കമ്പനി സ്വന്തമാക്കി.

ഇതിനു മുന്‍പ് എച്ചഡിഎഫ്‌സിയുടെ 9.09 കോടി അഥവാ 4.991 ശതമാനം ഓഹരികളാണ് എല്‍ഐസിയുടെ പക്കല്‍ ഉണ്ടായിരുന്നത്. ഏപ്രിലില്‍ എച്ചഡിഎഫ്‌സി ലിമിറ്റഡ് അതിന്റെ ബാങ്കിങ് അനുബന്ധ സ്ഥാപനമായ എച്ചഡിഎഫ്‌സി ബാങ്കുമായി ലയിക്കാന്‍ തീരുമാനിച്ചിരുന്നു.

എച്ച്ഡിഎഫ്‌സി ലിമിറ്റഡിന് ഏകദേശം 18 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ ലയനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News