നോൺ കൺവെർട്ടബിൾ ഡിബെഞ്ചറിലൂടെ 500 കോടി രൂപ ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസ്

  • ഇന്ന് (ഫെബ്രുവരി 8) മുതൽക്കാണ് ഡിബെഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നത്.
  • കമ്പനിയുടെ വായ്പ ആസ്തി 57,731 കോടി രൂപയാണ്.

Update: 2023-02-08 09:33 GMT

കൊച്ചി: ഗോൾഡ് ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ ഇഷ്യൂ ചെയ്ത് 500 കോടി രൂപ സമാഹരിക്കുന്നു.ഫെബ്രുവരി 8 മുതൽക്കാണ് ഡിബെഞ്ചറുകൾ ഇഷ്യൂ ചെയ്യാൻ ആരംഭിക്കുക. മാർച്ച് 3 ന് അവസാനിക്കും.

കൂടുതലും റീട്ടെയിൽ നിക്ഷേപകരെ ലക്ഷ്യം വക്കുന്നതിനാൽ 8.25 ശതമാനം മുതൽ 8.60 ശതമാനം വരെ റിട്ടേൺ ലഭിക്കും. കഴിഞ്ഞ തവണ ഇഷ്യൂ ചെയ്തതിനേക്കാൾ 35-40 ബേസിസ് പോയിന്റ് അധികമാണ് ഇത്തവണ നൽകുന്നത്.

ഡിബെഞ്ചർ ഇഷ്യൂ ചെയ്യുന്നതിലൂടെ 100 കോടി രൂപ വരെ സമാഹരിക്കുന്നതാണ് പ്രഥമ ലക്ഷ്യമെങ്കിലും 400 കോടി രൂപ വരെ അധിക അപേക്ഷ നൽകുന്നതിനുള്ള അവസരം നൽകി ആകെ 500 കോടി രൂപ സമാഹരിക്കുന്നതിനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

വായ്പ ഒഴികെയുള്ള മറ്റു പ്രവർത്തനങ്ങൾക്കാണ് സമാഹരിച്ച തുക വിനിയോഗിക്കുക.

ഇന്ത്യയിലുടനീളം 4,500 ഓളം ശാഖകളുള്ള കമ്പനി പ്രതി ദിനം 2,00,000 ലക്ഷത്തോളം റീട്ടെയിൽ ഉപഭോക്താക്കൾക്ക് സേവങ്ങൾ നൽകുന്നു. 2022 ഡിസംബർ വരെയുള്ള കണക്കു പ്രകാരം കമ്പനിയുടെ വായ്പ ആസ്തി 57,731 കോടി രൂപയാണ്.

Tags:    

Similar News