എച്ച് ഡി എഫ് സി ലയനം, അനുമതി നൽകി എൻസിഎൽടി

ലയനം അടുത്ത സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തോടെ പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

Update: 2023-03-18 17:32 GMT

കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച, എച്ച് ഡിഎഫ് സിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും എച്ച് ഡിഎഫ് സി ബാങ്കുമായുള്ള ലയനത്തിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അനുമതി നൽകി.

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനം ഒരു പടി കൂടി അടുത്തു. 40 ബില്യൺ ഡോളറിന്റെ ലയനത്തിന്  പ്രാഥമിക അനുമതി ലഭിച്ചെങ്കിലും റിസർവ് ബാങ്കിൽ നിന്നുള്ള അനുമതി കൂടി ബാക്കിയുണ്ട്.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും ഇതിനകം തന്നെ ഈ ഇടപാടിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ബിഎസ്ഇ, എൻഎസ്ഇ എന്നിവയും കരാറിന് അനുമതി നൽകിയിരുന്നു.

എച്ച്‌ഡിഎഫ്‌സിയുടെ റിയൽ എസ്റ്റേറ്റ് മേഖലകൾ ലയിപ്പിക്കുന്നതിന് കഴിഞ്ഞ മാസം മുംബൈ ട്രൈബ്യൂണൽ ബെഞ്ച് അനുമതി നൽകിയിരുന്നു. ഇതിനകം തന്നെ ഗ്രൂപ്പിന്റെ ഇൻഷുറൻസ് കമ്പനികളെയും മ്യൂച്വൽ ഫണ്ടുകളുടെ കമ്പനികളെയും ബാങ്കുമായി ലയിപ്പിച്ചിട്ടുണ്ട്.

ആർ ബി ഐ നടപടികൾ അല്പം ദീർഘമായതിനാൽ തന്നെ ലയനം അടുത്ത സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തോടെ പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

Tags:    

Similar News