എച്ച്ഡിഎഫ് സിക്ക് 5 ലക്ഷം രൂപയുടെ പിഴ ചുമത്തി ആർബിഐ

  • വിശദീകരണം തേടിയുള്ള നോട്ടീസ് കമ്പനിക്ക് അയച്ചിരുന്നു
  • കാലാവധി പൂര്‍ത്തിയായ ചില നിക്ഷേപം നിയുക്ത അക്കൗണ്ടുകളിലേക്ക് മാറ്റുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി കണ്ടെത്തി
  • പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍ ബി ഐ

Update: 2023-03-18 06:29 GMT


പ്രമുഖ വായ്പ ദാതാവായ ഹൌസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന് (എച്ച് ഡി എഫ് സി) 5 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ. നാഷണല്‍ ഹൌസിങ് ബാങ്ക് (എന്‍എച്ച്ബി) അനുശാസിക്കുന്ന ചില വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനിയുടെ 2020 മാര്‍ച്ച് 31 ലെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് എന്‍എച്ച്ബി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും ആര്‍ബിഐ വ്യക്തമാക്കി.

2019 -20 കാലഘട്ടത്തില്‍, കാലാവധി പൂര്‍ത്തിയായ ചില നിക്ഷേപം, നിക്ഷേപകരുടെ നിയുക്ത അക്കൗണ്ടുകളിലേക്ക് മാറ്റുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി കണ്ടെത്തിയെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.

ബന്ധപ്പെട്ട വിഷയത്തില്‍, വിശദീകരണം തേടിയുള്ള നോട്ടീസ് കമ്പനിക്ക് അയച്ചിരുന്നു. നോട്ടീസിന് നല്‍കിയ മറുപടിയും, ഹിയറിംഗില്‍ നടത്തിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം,മേല്‍ പറഞ്ഞ പ്രസ്താവന സത്യമാണെന്ന് ബോധ്യപ്പെടുകയും, പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്ന് തീരുമാനത്തിലെത്തിയെന്നും ആര്‍ ബി ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍, എച്ച്ഡിഎഫ്സി പിഴയെ കുറിച്ച് അറിയിക്കുകയും ഇക്കാര്യത്തില്‍ ആര്‍ബിഐയുടെ കത്ത് പാലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

1987 ലെ നാഷണല്‍ ഹൗസിംഗ് ബാങ്ക് നിയമം ഭേദഗതി ചെയ്ത 2019 ഫിനാന്‍സ് (നമ്പര്‍ 2) നിയമ പ്രകാരം ഹൗസിംഗ് ഫിനാന്‍സ് കമ്പനികളെ (എച്ച്എഫ്സി) നിയന്ത്രിക്കുന്നതിന് ആര്‍ബിഐയ്ക്ക് ചില അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ചുമത്തിയിട്ടുള്ള പിഴ നിയമങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അവരുടെ ഉപഭോക്താക്കളുമായി ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.


Tags:    

Similar News