എസ് ഐബി വെൽത് മാനേജ്‌മെന്റ് പദ്ധതിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

  • അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് വിപണിയിൽ നിക്ഷേപിക്കുന്നതിന് മികച്ച സേവനം നൽകുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് എസ്ഐബി വെൽത്ത് അവതരിപ്പിക്കുന്നത്
  • ജിയോജിത് ഫിനാഷ്യൽ സർവീസസുമായി ചേർന്നാണ് എസ് ഐ ബി വെൽത് അവതരിപ്പിക്കുന്നത്

Update: 2023-02-13 08:37 GMT

തൃശൂർ: കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്, നിക്ഷേപ സേവന കമ്പനയിയായ ജിയോ ജിത് ഫിനാൻഷ്യൽ സർവീസസുമായി ചേർന്ന് വെൽത് മാനേജ്‌മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു.

ബാങ്കിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് വിപണിയിൽ നിക്ഷേപിക്കുന്നതിന് മികച്ച സേവനം നൽകുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് എസ്ഐബി വെൽത്ത് അവതരിപ്പിക്കുന്നത്. പോർട്ട് ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങൾ, എസ് ഐ പി , മ്യൂച്ചൽ ഫണ്ട്, റിയൽ എസ്റ്റേറ്റ് ഫണ്ട് മുതലായ സേവനങ്ങൾ പ്ലാറ്റ് ഫോമിലൂടെ നൽകും. ജിയോജിത്തുമായുളള പങ്കാളിത്തം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കും.

വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങൾക്കുള്ള ആവശ്യകത സമീപ കാലത്തായി വർധിച്ചുവെന്നും, അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളെയടക്കം കേന്ദ്രീകരിച്ച് അവർക്കാവശ്യമായ സാമ്പത്തിക നിർദേശങ്ങളും, ഉത്പന്നങ്ങളും നൽകുന്നതിന് ഈ സേവനം സഹായിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഗ്രൂപ്പ് ബിസിനസ് ഹെഡ് തോമസ് ജോസഫ് പറഞ്ഞു.

അനുയോജ്യമായ നിക്ഷേപ പരിഹാരങ്ങളിലൂടെ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ സമ്പാദ്യം വർധിപ്പിക്കുന്നതിന് ഈ പങ്കാളിത്തം സഹായിക്കുമെന്ന് ജിയോ ജിത് ഫിനാൻഷ്യൽ സർവീസസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ ജോൺസ്‌ ജോർജ് അഭിപ്രായപ്പെട്ടു.

എസ്ഐബി വെൽത്ത് സംയോജിത സേവനങ്ങൾ നൽകും. മികച്ച വെൽത്ത് മാനേജ്‌മെന്റ് തന്ത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉപഭോക്താക്കളെ പ്രാപ്തരാകുന്നതിൽ ജിയോജിത്തിന്റെ വൈദഗ്ധ്യം നിർണായകമാകും.

Tags:    

Similar News