ബെംഗളൂരുവില്‍ മൂന്നു ദിവസം പവര്‍കട്ട്

ഒക്ടോബര്‍ 20 മുതല്‍ 22 വരെയുള്ള ദിവസത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുമെന്നാണു റിപ്പോര്‍ട്ട്

Update: 2023-10-20 12:15 GMT

വൈദ്യുതി ഉല്‍പ്പാദനത്തിലെ ഇടിവും, അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും കര്‍ണാടകയിലെ ബെംഗളൂരു നഗരത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ സാധ്യത.

ഒക്ടോബര്‍ 20 മുതല്‍ 22 വരെയുള്ള ദിവസത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുമെന്നാണു റിപ്പോര്‍ട്ട്.

ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയും (ബെസ്‌കോം) കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (കെപിടിസിഎല്‍) ചില സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകാന്‍ കാരണമാണ്.

Tags:    

Similar News