ബെംഗളുരു മെട്രോ റെയിലിന് 4500 കോടി രൂപയുടെ സഹായവുമായി ജര്‍മന്‍ ബാങ്ക്

  • കരാറില്‍ ബിഎംആര്‍സിഎല്ലും കെഎഫ്ഡബ്ല്യുവും ഉടന്‍ ഒപ്പുവയ്ക്കും
  • നമ്മ മെട്രോ എന്ന് അറിയപ്പെടുന്ന ബെംഗളുരു മെട്രോയുടെ വിപുലീകരണത്തിനാണിത്. വായ്പ, ഗ്രാന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ധനസഹായം
  • ബെംഗളുരുവിനു പുറമെ മുംബൈയിലും നാഗ്പൂരിലും മറ്റ് നഗരങ്ങളിലെ മെട്രോ പദ്ധതികള്‍ക്കും ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു ധനസഹായം നല്‍കുന്നുണ്ട്

Update: 2023-12-12 12:16 GMT

ബെംഗളുരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (ബിഎംആര്‍സിഎല്‍) 500 ദശലക്ഷം യൂറോയുടെ (ഏകദേശം 4500 കോടി രൂപ) ധനസഹായം ജര്‍മന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ബാങ്കായ കെഎഫ്ഡബ്ല്യു (KfW) ലഭ്യമാക്കും.

ഇതു സംബന്ധിച്ച കരാറില്‍ ബിഎംആര്‍സിഎല്ലും കെഎഫ്ഡബ്ല്യുവും ഉടന്‍ ഒപ്പുവയ്ക്കും.

നമ്മ മെട്രോ എന്ന് അറിയപ്പെടുന്ന ബെംഗളുരു മെട്രോയുടെ വിപുലീകരണത്തിനാണിത്. വായ്പ, ഗ്രാന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ധനസഹായം. സാമ്പത്തിക സഹായത്തിനു പുറമെ സാങ്കേതിക വൈദഗ്ധ്യവും ലഭ്യമാക്കും.

ഇന്ത്യയില്‍ ഹരിത ഊര്‍ജത്തിനും സുസ്ഥിര മൊബിലിറ്റി പദ്ധതികള്‍ക്കുമായി നല്‍കുന്ന ഫണ്ടിംഗ് വിപുലീകരിക്കാന്‍ ശ്രമിക്കുകയാണു ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു.

ബെംഗളുരുവിനു പുറമെ മുംബൈയിലും നാഗ്പൂരിലും മറ്റ് നഗരങ്ങളിലെ മെട്രോ പദ്ധതികള്‍ക്കും ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു ധനസഹായം നല്‍കുന്നുണ്ട്.

Tags:    

Similar News