ബെംഗളൂരു ശബരിമല ബസ് സര്‍വീസുകള്‍ ഡിസംബര്‍ 1 മുതല്‍

  • സീറ്റ് ഒന്നിന് 1600 രൂപയായിരിക്കും നിരക്ക്
  • സ്‌പെഷ്യല്‍ വോള്‍വോ ബസ് സര്‍വീസാണ് ആരംഭിക്കുന്നത്
  • ശാന്തിനഗര്‍ ബസ് സ്റ്റേഷനില്‍ നിന്നും ഡിസംബര്‍ 1ന് ഉച്ചയ്ക്ക് 1.50ന് ആദ്യ സര്‍വീസ് ആരംഭിക്കും

Update: 2023-11-29 05:07 GMT

ബെംഗളൂരു-ശബരിമല ബസ് സര്‍വീസുകള്‍ 2023 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുമെന്നു കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) അറിയിച്ചു.

സ്‌പെഷ്യല്‍ വോള്‍വോ ബസ് സര്‍വീസാണ് ആരംഭിക്കുന്നത്.

ശബരിമല മണ്ഡലകാലം അവസാനിക്കുന്ന ദിവസം വരെ സര്‍വീസ് ഉണ്ടായിരിക്കും.

ശാന്തിനഗര്‍ ബസ് സ്റ്റേഷനില്‍ നിന്നും ഡിസംബര്‍ 1ന് ഉച്ചയ്ക്ക് 1.50ന് ആദ്യ സര്‍വീസ് ആരംഭിക്കും. പമ്പയില്‍ ഡിസംബര്‍ 2ന് രാവിലെ 6.45ന് എത്തിച്ചേരും. ഡിസംബര്‍ 2ന് വൈകുന്നേരം 6ന് തിരിക്കുന്ന ബസ് പിറ്റേ ദിവസം രാവിലെ 10ന് ബെംഗളൂരുവില്‍ എത്തിച്ചേരും. സീറ്റ് ഒന്നിന് 1600 രൂപയായിരിക്കും നിരക്ക്.

ശബരിമലയിലേക്ക് തീര്‍ഥാടനത്തിനു പോകാന്‍ 40 യാത്രക്കാരുണ്ടെങ്കില്‍ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ബസ് സര്‍വീസ് നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

40 യാത്രക്കാരുണ്ടെങ്കില്‍ കേരളത്തിലെ ഏതു സ്ഥലത്തുനിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബുക്ക് ചെയ്യാന്‍ സാധിക്കും. തിരിച്ചും ലക്ഷ്യസ്ഥാനത്ത് എത്തിക്കും.

മണ്ഡലകാലത്തിന്റെ ആദ്യ ഘട്ടത്തില്‍ 473 ബസുകളും രണ്ടാം ഘട്ടത്തില്‍ 513 ബസുകളും മകരവിളക്കിന് 800 ബസുകളുമാണു കെഎസ്ആര്‍ടിസി ഓടിക്കുക.

നിലക്കല്‍-പമ്പ സര്‍വീസിനായി 220 ബസുകള്‍ ഓടിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags:    

Similar News