ബെംഗളൂരുവിനു സമീപം സിക്ക വൈറസ് ബാധ കണ്ടെത്തി

പനിയുമായി ബന്ധപ്പെട്ട എല്ലാ കേസുകള്‍ വിശകലനം ചെയ്യുകയാണ്

Update: 2023-11-02 08:52 GMT

ബെംഗളൂരുവിനടുത്ത് സിക്ക വൈറസ് കണ്ടെത്തി. പ്രദേശത്തെ പനിയുമായി ബന്ധപ്പെട്ട എല്ലാ കേസുകള്‍ വിശകലനം ചെയ്യുകയാണ്.പനിയുള്ളവരുടെ രക്ത സാംപിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.

ചിക്കബല്ലാപ്പൂരില്‍നിന്നും കൊതുകിനെ ഓഗസ്റ്റില്‍ പരിശോധനയ്ക്ക് അയച്ചതോടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതേ തുടര്‍ന്നു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തല്‍ക്കബെട്ടയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

കര്‍ണാടക സംസ്ഥാനത്തുനിന്നും ശേഖരിച്ച നിരവധി സാമ്പിളുകളിലാണു സിക്ക വൈറസിനെ വഹിക്കുന്ന കൊതുകിനെ കണ്ടെത്തിയത്. ഒക്ടോബര്‍ 25-നാണു പരിശോധനാ ഫലം പുറത്തുവന്നത്.

സംസ്ഥാനത്തുടനീളം 100 സാമ്പിളുകള്‍ ശേഖരിച്ചു. ചിക്കബള്ളാപ്പൂരില്‍ നിന്നുള്ള ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. എന്നാല്‍ ഒരെണ്ണം പോസിറ്റീവ് ആയിരുന്നെന്നു ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ എസ് മഹേഷ് പറഞ്ഞു.

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അണുബാധകള്‍ പരത്തുന്ന ഈഡിസ് കൊതുകിന്റെ കടിയിലൂടെയാണ് സിക്ക വൈറസ് രോഗം പകരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ അഞ്ചുവയസ്സുകാരിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:    

Similar News