ഗതാഗതക്കുരുക്ക് മുന്‍കൂട്ടി അറിയാനുള്ള ' ആപ്പ് ' : ബെംഗളുരുവില്‍ ഉടന്‍ അവതരിപ്പിക്കും

  • മാപ്പിള്‍സ് മാപ്പ് മൈ ഇന്ത്യയാണ് ആപ്പ് ഡെവലപ്പ് ചെയ്യുന്നത്
  • ബെംഗളുരു ട്രാഫിക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും, മാപ്പിള്‍സ് മാപ്പ് മൈ ഇന്ത്യ എന്ന മാപ്പിംഗ് സൊല്യൂഷന്‍സ് കമ്പനിയും ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കുക
  • ഗതാഗത കുരുക്കിനെ കുറിച്ചു മുന്‍കൂട്ടി അറിയാന്‍ ഈ ആപ്പ് സഹായിക്കും

Update: 2024-04-23 07:06 GMT

ഇന്ത്യയുടെ ഐടി നഗരമെന്ന് അറിയപ്പെടുന്ന ബെംഗളുരുവില്‍ ഗതാഗതക്കുരുക്ക് ഇന്നും വലിയ തലവേദനയായി തുടരുകയാണ്.

ഇതിനുള്ള പരിഹാരമെന്ന നിലയില്‍ ഒരു ' ആപ്പ് ' അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്.

ബെംഗളുരു ട്രാഫിക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും, മാപ്പിള്‍സ് മാപ്പ് മൈ ഇന്ത്യ എന്ന മാപ്പിംഗ് സൊല്യൂഷന്‍സ് കമ്പനിയും ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കുക.

ഗതാഗത കുരുക്കിനെ കുറിച്ചു മുന്‍കൂട്ടി അറിയാമെന്നു മാത്രമല്ല, റോഡിലുള്ള കുഴികളെ കുറിച്ചും, ഏതൊക്കെ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്നുമൊക്കെയുള്ള വിവരങ്ങള്‍ ഈ ആപ്പ് അറിയിപ്പായി യാത്രക്കാര്‍ക്ക് നല്‍കും.

മാപ്പിള്‍സ് മാപ്പ് മൈ ഇന്ത്യയാണ് ആപ്പ് ഡെവലപ്പ് ചെയ്യുന്നത്.

ഗൂഗിള്‍ മാപ്‌സിന് ബദലായിട്ടാണ് ഡെവലപ്പര്‍മാര്‍ ഈ ആപ്പിനെ വിഭാവനം ചെയ്തിരിക്കുന്നത്.

Tags:    

Similar News