ആമസോണിന്റെ 50 ദശലക്ഷം ഓഹരി വില്‍ക്കുമെന്ന് ബെസോസ്

  • 193.3 ബില്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി
  • 50 ദശലക്ഷം ഓഹരികളുടെ വില്‍പ്പനയിലൂടെ 8.6 ബില്യന്‍ ഡോളര്‍ സമാഹരിക്കാനാകും
  • 2021 ജൂലൈ മുതല്‍ ആമസോണിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ആണ് ബെസോസ്

Update: 2024-02-03 10:12 GMT

പ്രമുഖ യുഎസ് ടെക് കമ്പനിയായ ആമസോണിന്റെ 50 ദശലക്ഷം ഓഹരികള്‍ വില്‍ക്കുന്നു. 2025 ജനുവരി 31-നകം വില്‍പ്പന പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനില്‍ ഫെബ്രുവരി രണ്ടിന് നടത്തിയ ഫയലിംഗിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

2025 ജനുവരി 31-ന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ആമസോണിന്റെ 50 ദശലക്ഷം ഓഹരികള്‍ വിറ്റേക്കാം. അതിനുള്ള പദ്ധതി ബെസോസ് തയാറാക്കിയിട്ടുണ്ടെന്നാണ് ഫയലിംഗില്‍ അറിയിച്ചിരിക്കുന്നത്.

നിലവിലെ ഓഹരി മൂല്യം അനുസരിച്ചാണെങ്കില്‍ 50 ദശലക്ഷം ഓഹരികളുടെ വില്‍പ്പനയിലൂടെ 8.6 ബില്യന്‍ ഡോളര്‍ സമാഹരിക്കാനാകും.

171.81 യുഎസ് ഡോളറാണ് ഫെബ്രുവരി 2 ന് നാസ്ഡാക്കില്‍ വ്യാപാരം ക്ലോസ് ചെയ്തപ്പോഴുള്ള ആമസോണിന്റെ ഓഹരി വില. ഇത് ഏകദേശം 14,192.92 രൂപ വരും.

ആമസോണില്‍ ബെസോസിന് 988 ദശലക്ഷത്തിലധികം ഓഹരികള്‍ സ്വന്തമായുണ്ട്. ഈ ഓഹരികളാണ് ബെസോസിന്റെ വ്യക്തിഗത സമ്പത്തിന്റെ പ്രധാന ഭാഗവും.

193.3 ബില്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.

2021 ജൂലൈ മുതല്‍ ആമസോണിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ആണ് ബെസോസ്. അതിനു മുമ്പ് അദ്ദേഹം ആമസോണിന്റെ സിഇഒയായിരുന്നു. ഏകദേശം 27 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ചിട്ടുണ്ട് 60-കാരനായ ബെസോസ്.

Tags:    

Similar News