എഫ് ഡി എ ഇടപെടൽ, ബയോകോണിന്റെ ഓഹരിയിൽ ഇടിവ്

തീര്‍പ്പു കല്‍പ്പിക്കാനുള്ള ഉത്പന്നങ്ങളുടെ അംഗീകാരം വൈകിപ്പിക്കുകയോ , തടഞ്ഞുവെയ്ക്കുകയോ ചെയ്യുന്നതിനു കാരണമായേക്കാം.

Update: 2023-10-18 08:22 GMT

ബയോകോണിന്റെ   മലേഷ്യ ആസ്ഥാനമായുള്ള അനുബന്ധ സ്ഥാപനത്തില്‍  യുഎസ്് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്  എഫ് ഡി എ ) പരിശോധനയ്ക്ക് ശേഷം  തിരുത്തലുകള്‍ വേണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന്  കമ്പനിയുടെ ഓഹരികള്‍ ഇന്ത്യൻ വിപണിയിൽ ഇടിഞ്ഞു.. ബുധനാഴ്ച്ച രാവിലെ 11.21 ന് ബയോകോണിന്റെ ഓഹരിവില 242.30 രൂപയാണ്. രാവിലെ 10.20 ന് ഓഹരി വില 243.50 രൂപയായിരുന്നു.

മലേഷ്യയിലെ ജോഹോറിലെ ഇന്‍സുലിന്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ഈ വര്‍ഷം ജൂലൈയിലാണ് സിജിഎംപി പരിശോധന നടന്നത്. ഇതിനെത്തുടര്‍ന്ന് ബയോകോണ്‍ ബയോളജിക്‌സിന്റെ സ്‌റ്റെപ് ഡൗണ്‍ അനുബന്ധ സ്ഥാപനമായ ബയോകോണ്‍ എസ്ഡിഎന്‍ ബിഎച്ച്ഡിക്ക് യുഎസ്  എഫ് ഡി എ ഫ ഈ നിര്‍മ്മാണ കേന്ദ്രത്തിന് ഒഎഐ സ്റ്റാറ്റസ് (ഒഫീഷ്യല്‍ ആക്ഷന്‍ ഇന്‍ഡിക്കേറ്റഡ്) നല്‍കിയിരുന്നു. ഇത് അനുസരിച്ച് ഇനിയും തീര്‍പ്പു കല്‍പ്പിക്കാനുള്ള ഉത്പന്നങ്ങളുടെ അംഗീകാരം വൈകിപ്പിക്കുകയോ , തടഞ്ഞുവെയ്ക്കുകയോ ചെയ്യുന്നതിനു കാരണമായേക്കാം.

യുഎസ്എഫ്ഡിഎയ്ക്ക് സമഗ്രമായ തിരുത്തല്‍ നടപടികള്‍ സംബന്ധിച്ച പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലുമാണെന്നാണ് കമ്പനിയുടെ വിശജീകരണം.

ഈ മാസം ആദ്യം ബയോകോണിന്റെ പ്രമേഹ ചികിത്സയ്ക്കായുള്ള നിര്‍ദ്ദിഷ്ട ബയോമിസിലറായ ഇന്ഡസുലിന്‍ അസ്പാര്‍ട്ട് ആപ്ലിക്കേഷന്‍ യുഎസ്എഫ്ഡിഎ നിരസിച്ചിരുന്നു.

കൂടാതെ, കനേഡിയന്‍ വിപണിയില്‍ ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം എന്നിവയുടെ ചികിത്സയ്ക്കായി മരുന്ന്-ഉപകരണ സംയോജനമായ ലിറാഗ്ലൂടൈഡിന്റെ വില്‍പ്പനയ്ക്കായി 2023 ഒക്ടോബറില്‍ ബയോകോണ്‍ കാനഡ ആസ്ഥാനമായുള്ള സ്‌പെഷ്യാലിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജൂനോ ഫാര്‍മസ്യൂട്ടിക്കല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 10 ന് കമ്പനി അതിന്റെ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കും.

Tags:    

Similar News