മൂന്ന് കോടി സ്ത്രീകളെ ലക്ഷപ്രഭുക്കളാക്കുമെന്ന് ധനമന്ത്രി

  • മാതൃ -ശിശു സംരക്ഷണത്തിന് വിവിധ പദ്ധതികൾ.
  • പോഷണ പദ്ധതികൾക്കുൾപ്പെടെ 21,200 കോടി രൂപ.
  • വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 26,000 കോടി രൂപ.

Update: 2024-02-02 10:35 GMT

ഇന്നലെ അവതരിപ്പിച്ച 2024-25 ലെ ഇടക്കാല ബജറ്റിൽ ലാഖ്പതി ദീദി (ലക്ഷാധിപതികളായ സ്ത്രീകൾ) യുടെ എണ്ണം രണ്ട് കോടിയിൽ നിന്ന് മൂന്ന് കോടിയായി ഉയർത്താൻ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

ഒമ്പത് കോടി സ്ത്രീകളുള്ള എൺപത്തിമൂന്ന് ലക്ഷം സെല്ഫ് ഹെല്പ് ഗ്രൂപ്പുകൾ (എസ്എച്ച്ജി), ശാക്തീകരണവും സ്വാശ്രയത്വവും കൊണ്ട് ഗ്രാമീണ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അവരുടെ വിജയം ഒരു കോടിയോളം സ്ത്രീകളെ ലാഖ്പതി ദീദി ആകാൻ സഹായിച്ചു. അവർ മറ്റുള്ളവർക്ക് പ്രചോദനമാണെന്നും. അവരെ ആദരിക്കുന്നതിലൂടെ അവരുടെ നേട്ടങ്ങൾ അംഗീകരിക്കപ്പെടുമെന്നും ധനമന്ത്രി laകൂട്ടിച്ചേർത്തു.

മാതൃ -ശിശു സംരക്ഷണത്തിന് വിവിധ പദ്ധതികൾ കൊണ്ടുവരുമെന്നും സാക്ഷം അങ്കണവാടി, പോഷൺ 2.0 എന്നിവയിൽ ഉൾപ്പെടുത്തികൊണ്ട് അങ്കണവാടികളുടെ നവീകരണം വേ​ഗത്തിലാക്കുമെന്നും ബജറ്റിൽ പറഞ്ഞു. പോഷൺ പദ്ധതികൾക്കുൾപ്പെടെ 21,200 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 26,000 കോടി രൂപയും അനുവദിച്ചു.

ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാ​ഗങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും, അവരുടെ ആവശ്യങ്ങൾ, അവരുടെ അഭിലാഷങ്ങൾ, അവരുടെ ക്ഷേമം എന്നിവയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്നും, രാജ്യം പുരോഗമിക്കുമ്പോൾ അവരും പുരോഗമിക്കുന്നുതായി ധനമന്ത്രി പറഞ്ഞു.

രണ്ട് കോടി സ്ത്രീകൾക്ക് നൈപുണ്യപരിശീലനം നൽകാനുള്ള ലാഖ്പതി ദീദി യോജന കഴിഞ്ഞ വർഷമായിരുന്നു പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് പ്രതിവർഷം ഒരുലക്ഷം രൂപയെങ്കിലും വരുമാനം ഉറപ്പ് നൽകുന്നു. 

Similar News