2,749 കോടി വരുമാനം ലക്ഷ്യമിട്ട് ഐആര്‍ഇഡിഎ

ഡെല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2,749 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി ലിമിറ്റഡ് (ഐആര്‍ഇഡിഎ). ഐആര്‍ഇഡിഎയും മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവെബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) യുമായി ഒരു ധാരണാപത്രം ഒപ്പുവച്ചുവെന്നും 2021-22ല്‍ വാര്‍ഷിക ലക്ഷ്യം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും എംഎന്‍ആര്‍ഇ പ്രസ്താവനയില്‍ പറയുന്നു. എംഎന്‍ആര്‍ഇ സെക്രട്ടറി ഇന്ദു ശേഖര്‍ ചതുര്‍വേദിയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാര്‍ ദാസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ചൊവ്വാഴ്ച

Update: 2022-02-16 04:03 GMT

ഡെല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2,749 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി ലിമിറ്റഡ് (ഐആര്‍ഇഡിഎ). ഐആര്‍ഇഡിഎയും മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവെബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) യുമായി ഒരു ധാരണാപത്രം ഒപ്പുവച്ചുവെന്നും 2021-22ല്‍ വാര്‍ഷിക ലക്ഷ്യം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും എംഎന്‍ആര്‍ഇ പ്രസ്താവനയില്‍ പറയുന്നു.

എംഎന്‍ആര്‍ഇ സെക്രട്ടറി ഇന്ദു ശേഖര്‍ ചതുര്‍വേദിയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാര്‍ ദാസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ചൊവ്വാഴ്ച ഒപ്പുവച്ചു. മൊത്ത മൂല്യ വരുമാനം, മൊത്ത വായ്പ എന്‍പിഎ, ആസ്തി വിറ്റുവരവ് അനുപാതം, ഓരോ ഓഹരിയിലുമുള്ള വരുമാനം എന്നിങ്ങനെയുള്ള വിവിധ പ്രകടനവുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങളെ ആധാരമാക്കിയാണ് വരുമാനം ലക്ഷ്യമിടുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍, 96.93 സ്‌കോറോടെ ഐആര്‍ഇഡിഎ മികച്ച കമ്പനി എന്ന റേറ്റിങിലെത്തിയിരുന്നു.

 

Tags:    

Similar News