നോണ്‍ സ്‌റ്റോപ്പ് ഷോപ്പിംഗ് മാമാങ്കവുമായി കൊച്ചി ലുലു മാള്‍

  • 6,000 രൂപയുടെ റൈഡുകള്‍ക്ക് 3,000 രൂപയ്ക്ക്

Update: 2023-07-07 04:30 GMT

ഓഫറുകളുടെ പെരുമഴയാണ് കൊച്ചി ലുലുമാളില്‍ നാളെ രാവിലെ മുതല്‍ ഞായറാഴ്ച്ച രാത്രിവരെയുള്ള 41 മണിക്കൂറില്‍. ലുലു ഓണ്‍ സെയില്‍ലിന്റെ ഭാഗമായാണ് ഓഫര്‍.

500 ലധികം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ വിഭാഗങ്ങളില്‍ നിന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ വാങ്ങാവുന്നതാണ്. ലുലുവിലേക്കും ലുലുവില്‍നിന്നുള്ള റൈഡുകള്‍ക്കും ഈ ഇളവുകള്‍ ബാധകമായിരിക്കും. ലുലുവിന്റെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും https://www.luluhypermarket.in എന്ന വെബ്‌സൈറ്റ് വഴിയും ഓഫറുകള്‍ സ്വന്തമാക്കാം. ഫാഷന്‍, ഇലക്ട്രോണിക്‌സ, ഗ്രോസറി, ഗൃഹോപകരണങ്ങള്‍ എന്നിവയും ബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, കായികോപകരണങ്ങള്‍ എന്നിവയും 41 മണിക്കൂറിനുള്ളില്‍ വിലക്കുറവില്‍ വാങ്ങാം

ലുലു ഫണ്‍ടൂറയില്‍ കുട്ടികള്‍ക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 6,000 രൂപയുടെ റൈഡുകള്‍ക്ക് 3,000 രൂപ നല്‍കിയാല്‍ മതിയാകും. ഫുഡ്കോര്‍ട്ടും ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ലുലുവിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഒല കാബ്‌സ് 51 രൂപയുടെ ഇളവ് നല്‍കും.

Tags:    

Similar News