പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍

  • ഡയാലിസിസ് സെന്ററുകള്‍, ക്ലിനിക്കല്‍ ലബോറട്ടറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍, ഗ്രാമീണ ചന്തകള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ തുടങ്ങിയവയും സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തുന്നവയാണ്.

Update: 2023-09-08 06:15 GMT

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കും. വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെയാണ് (ടിസിഎസ്) നിര്‍വഹണ ഏജന്‍സിയായി തീരുമാനിച്ചിരിക്കുന്നത് . ടെന്‍ഡര്‍ നടപടികള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് ടിസിഎസിനെ തിരഞ്ഞെടുത്തത്. എന്നാല്‍ കേന്ദ്ര പദ്ധതിയുടെ ഭാഗമാകാതെ സംസ്ഥാന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേരളത്തിന്റെ നീക്കം.

കേരള ബാങ്കുമായി ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നതിനും സാങ്കേതിക സഹായം നല്‍കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ ഏകീകൃത സോഫ്റ്റ് വെയറിലുണ്ടാകും. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്കെത്തുന്നത് ഇടപാടുകാര്‍ക്ക് ആശ്വാസകരമാകും.

വായ്പ നല്‍കുന്നത് കൂടാതെ കാര്‍ഷിക-വ്യാപാര-സേവനമേഖല, അനുബന്ധമേഖല എന്നിവയിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ നടത്തുന്നുണ്ട്.

Tags:    

Similar News