ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസം; ഭവന- വാഹന വായ്പ പലിശ നിരക്ക് കുറച്ച് കാനറയും ഇന്ത്യൻ ബാങ്കും

Update: 2025-04-25 09:40 GMT

റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് മുൻനിര പൊതുമേഖലാ ബാങ്കായ കാനറ ബാങ്കും ഇന്ത്യൻ ബാങ്കും ഭവന, വാഹന വായ്പകളുടെ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്കുകൾ (ആർഎൽഎൽആർ)  25 ബേസിസ് പോയിന്റ് വരെ കുറച്ചു. 

 ഇന്ത്യൻ ബാങ്ക്

ഇന്ത്യൻ ബാങ്ക് ഭവന വായ്പ പലിശ നിരക്കുകൾ നിലവിലുള്ള 8.15 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായും വാഹന വായ്പ പലിശ നിരക്കുകൾ നിലവിലുള്ള 8.50 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായും കുറച്ചു.

കാനറ ബാങ്ക്

ആർഎൽഎൽആർ കുറച്ചതോടെ എല്ലാ വായ്പകളുടെയും പലിശ നിരക്ക് കുറച്ചതായി കാനറ ബാങ്ക് അറിയിച്ചു. ഇതു പ്രകാരം ഭവന വായ്പ 7.90 ശതമാനമായും വാഹന വായ്പ 8.20 ശതമാനമായും കുറഞ്ഞു.

Tags:    

Similar News