വളര്‍ച്ചാ പ്രതീക്ഷ ശക്തമായി തുടരുന്നുവെന്ന് കേന്ദ്രം
ജിഎസ്ടി പരിഷ്‌കരണത്തിന്റെ പ്രതിഫലനം പ്രകടം
ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ ശക്തമായി തുടരുന്നുവെന്ന് സാമ്പത്തിക റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടി പരിഷ്‌കരണത്തിന്റെ പ്രതിഫലനം സമ്പദ് വ്യവസ്ഥയില്‍ പ്രകടമെന്നും ധനമന്ത്രാലയം.
സെപ്റ്റംബറിലെ സാമ്പത്തിക റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ശക്തമായ ആഭ്യന്തര ആവശ്യം, മികച്ച മണ്‍സൂണ്‍, പണപ്പെരുപ്പത്തിലെ കുറവ്, ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ എന്നിവയാണ് പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നത്.
ഒക്ടോബറില്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും കുത്തനെ വര്‍ധനയുണ്ടായി. ഉത്സവ സീസണില്‍ ശക്തമായ ആഭ്യന്തര ഡിമാന്‍ഡുണ്ടായതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജിഎസ്ടി പരിഷ്‌കാരത്തിന്റെ പ്രതിഫലനം ഓട്ടോ സെക്ടറിലടക്കം പ്രകടമാണ്.വിതരണ -നിര്‍മ്മാണ, സേവന മേഖലകളില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ചയാണ് രണ്ടാം പാദത്തിലും ദൃശ്യമാകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. ഭക്ഷ്യവിലക്കുറവാണ് ഇതിന്റെ പ്രധാന കാരണം.
ആര്‍ബിഐയുടെ ലിക്വിഡിറ്റി നടപടികളും നിയന്ത്രണ പരിഷ്‌കാരങ്ങളും ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തി. രാജ്യത്തെ മൊത്തം കയറ്റുമതി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4.4% വാര്‍ഷിക വളര്‍ച്ച നേടിയെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി.
