എല്‍ പിജി സിലണ്ടറിന് 200 രൂപ കുറച്ഛു

  • നിലവിൽ കേരളത്തിലെ വില ഏകദേശം 1,112 രൂപയാണ്
  • പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് 400 രൂപയുടെ ആനുകൂല്യം

Update: 2023-08-29 13:11 GMT

ഗാര്‍ഹിക എല്‍പിജി സിലണ്ടറുകളുടെ വില 200 രൂപ കുറയ്ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ കേരളത്തില്‍ 14 കിലോഗ്രാം എല്‍പിജി സിലണ്ടറിന്റെ വില 1112 രൂപയില്‍നിന്ന് ഏകദേശം 912 രൂപയിലേക്ക് താഴും.

നിലവില്‍ 200 രൂപ സബ്‌സിഡി ലഭിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) ഗുണഭോക്താക്കള്‍ക്കും എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 200 രൂപ കൂടി കുറയും. അതായത് 400 രൂപയുടെ ആനുകൂല്യം അവര്‍ക്കു ലഭിക്കും.

ജൂലൈയില്‍ എണ്ണക്കമ്പനികള്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. നേരത്തെ മേയില്‍ രണ്ടുതവണ വില വര്‍ധിപ്പിച്ചിരുന്നു.

2016 മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പിഎംയുവൈ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് അഞ്ചു കോടി എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. പദ്ധതിക്കായി 8,000 കോടി രൂപ വകയിരുത്തി. 2021 ല്‍ ഉജ്ജ്വല യോജന 2.0-വിനു ഇത് മാറ്റിവെച്ചു. പദ്ധതി ആരംഭിച്ച ആദ്യ വര്‍ഷം തന്നെ 22 ദശലക്ഷം കണക്ഷനുകള്‍ വിതരണം ചെയ്തിരുന്നു.

സബ്‌സിഡി കണക്ഷൻ വിഭാഗത്തില്‍ സൗജന്യമായിട്ടാണ് അതു നല്‍കുന്നതെന്ന് വിശദാംശങ്ങള്‍ വിവരിച്ച കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. നടപ്പുവര്‍ഷത്തില്‍ ഇതിനായി 7680 കോടി രൂപ സര്‍ക്കാരിനു ചെലവാകും.

Tags:    

Similar News