ബ്രിക്‌സ് ഏറ്റുമുട്ടലിനുള്ള ഒരു കൂട്ടായ്മയല്ലെന്ന് ചൈന
ബ്രിക്സ് സഹകരണത്തിനുള്ള വേദിയെന്നും ബെയ്ജിംഗ്
ബ്രിക്‌സ് ഏറ്റുമുട്ടലിനുള്ള ഒരു കൂട്ടായ്മയല്ലെന്ന് യുഎസിനോട് ചൈന. അമേരിക്കന്‍ വിരുദ്ധ നയങ്ങള്‍ പാലിക്കുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ബെയ്ജിംഗ്.
വളര്‍ന്നുവരുന്ന വിപണികള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണത്തിനുള്ള ഒരു പ്രധാന വേദിയാണ് ബ്രിക്സ് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ബെയ്ജിംഗില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തുറന്ന മനസ്സ്, പരസ്പര സഹകരണം തുടങ്ങിയവക്കുവേണ്ടിയാണ് ബ്രിക്‌സ് നിലകൊള്ളുന്നതെന്ന് മാവോ പറഞ്ഞു.'ഇത് ഏറ്റുമുട്ടലിനുള്ള ഒരു കൂട്ടായ്മയല്ല, ഒരു രാജ്യത്തെയും ലക്ഷ്യമിടുന്നുമില്ല,' അവര്‍ പറഞ്ഞു.
വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളുടെ ഗ്രൂപ്പിംഗിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാവോ.
'വ്യാപാരത്തിനും താരിഫുകള്‍ക്കും വിജയികളില്ല, സംരക്ഷണവാദം എങ്ങുമെത്തുന്നില്ല,' അവര്‍ പറഞ്ഞു.
ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ ബ്രിക്സ് ബ്ലോക്ക് താരിഫ് വര്‍ദ്ധനയെ അപലപിച്ചതിന് പിന്നാലെയാണ് ട്രംപ് ഭീഷണിയുമായി രംഗത്തുവന്നത്.
