കൊക്കകോള ബോട്ടിലിംഗ് പ്രാദേശിക പങ്കാളികള്‍ക്ക് കൈമാറുന്നു

  • പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ഫ്രാഞ്ചൈസ് ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗം
  • പ്രാദേശിക കമ്യൂണിറ്റികള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാന്‍ ഇത് ഉപകരിക്കും

Update: 2024-01-12 11:20 GMT

ശീതളപാനീയ നിര്‍മ്മാതാക്കളായ കൊക്കകോള കമ്പനിയുടെ ബോട്ടിലിംഗ് പ്രവര്‍ത്തനങ്ങള്‍ മൂന്ന് പ്രദേശങ്ങളിലെ പ്രാദേശിക പങ്കാളികള്‍ക്ക് കൈമാറുന്നു. രാജസ്ഥാന്‍, ബീഹാര്‍, വടക്കുകിഴക്ക്, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ബോട്ടിലിംഗ് പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള പങ്കാളികളായ കാന്ധാരി ഗ്ലോബല്‍ ബിവറേജസ്, എസ്എല്‍എംജി ബിവറേജസ്, മൂണ്‍ ബിവറേജസ് എന്നിവക്ക് കൈമാറുന്നത്.

പങ്കാളികള്‍ക്ക് ചില പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ഫ്രാഞ്ചൈസ് ചെയ്യാനുള്ള ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ ഡെല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ജമ്മു & കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാന്ധാരി ഗ്ലോബല്‍ ബിവറേജസിന് രാജസ്ഥാനിലെ ബോട്ടിലിംഗിന്റെ ചുമതലയാണ് ലഭിക്കുന്നത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്‍എംജി ബിവറേജസിനായിരിക്കും ബീഹാര്‍ മാര്‍ക്കറ്റിന്റെ ചുമതല.

വടക്കുകിഴക്കന്‍ വിപണിയും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളും നിലവില്‍ ഡെല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ ബിവറേജസിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊക്കകോളയുടെ ബോട്ടിലിംഗ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് (ഒഇഇആ) രാജസ്ഥാന്‍, ബീഹാര്‍, വടക്കുകിഴക്ക്, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ബോട്ടിലിംഗ് പ്രവര്‍ത്തനങ്ങള്‍ ഈ മൂന്ന് മേഖലകളിലെയും നിലവിലുള്ള പങ്കാളികള്‍ക്ക് കൈമാറുന്നു. ഈ പ്രദേശങ്ങളിലെ ബോട്ടിലിംഗ് പ്രവര്‍ത്തനങ്ങള്‍ യഥാക്രമം കാന്ധാരി ഗ്ലോബല്‍ ബിവറേജസ്, എസ്എല്‍എംജി ബിവറേജസ്, മൂണ്‍ ബിവറേജസ് എന്നിവയുടെ ഉടമസ്ഥതയിലായിരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഈ നീക്കം കൊക്ക കോളയെ കൂടുതല്‍ ഉയര്‍ച്ചയില്‍ ലെത്താന്‍ സഹായിക്കുമെന്ന് എച്ച്സിസിബി ഇന്ത്യ സിഇഒ ജുവാന്‍ പാബ്ലോ റോഡ്രിഗസ് പറഞ്ഞു. വിപണിയില്‍ വിജയിക്കാനും പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനുമാണ് കമ്പനിയുടെ ശ്രമം.

1997-ല്‍ സ്ഥാപിതമായ എച്ച്സിസിബി ഇന്ത്യയില്‍ 16 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. കൊക്കകോള, തംബ്സ് അപ്പ്, സ്പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, മാസ, സ്മാര്‍ട്ട് വാട്ടര്‍, കിന്‍ലി, ലിംക, ഫാന്റ തുടങ്ങി ഏഴ് വിഭാഗങ്ങളിലായി 60 ഉല്‍പ്പന്നങ്ങള്‍ ഇത് നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു.

2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 41.51 ശതമാനം വര്‍ധനവ് 12,735.12 കോടി രൂപയായി എച്ച്‌സിസിബി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം ഇരട്ടിയായി വര്‍ധിച്ച് 809.32 കോടി രൂപയായി.

Tags:    

Similar News