ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി നഗരസഭയുടെ ആദ്യ ടര്‍ഫ്

  • 86.30 ലക്ഷം രൂപ വകയിരുത്തി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ടര്‍ഫ് നിര്‍മിച്ചത്
  • കരുവേലിപ്പടി ഡിവിഷനിലെ ചുള്ളിക്കലിലാണ് ടര്‍ഫ് നിര്‍മിച്ചത്
  • ടിപ് ടോപ് അസീസ് ഗ്രൗണ്ടാണ് ആധുനിക ടര്‍ഫ് ആയി രൂപം മാറിയത്

Update: 2024-01-25 08:54 GMT

നഗരസഭയുടെ ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലൊന്നായിരുന്ന ആധുനിക ടര്‍ഫ് എന്ന ആശയം സാക്ഷാത്കരിക്കുന്നു. ഫോര്‍ട്ടുകൊച്ചി കരുവേലിപ്പടി ഡിവിഷനിലെ ചുള്ളിക്കലിലാണ് ടര്‍ഫ് നിര്‍മിച്ചത്.

നഗരസഭയുടെ ആദ്യ ടര്‍ഫാണിത്. വളരെ പരിതാപകരമായ അവസ്ഥയിലായിരുന്ന ടിപ് ടോപ് അസീസ് ഗ്രൗണ്ടാണ് ആധുനിക ടര്‍ഫ് ആയി രൂപം മാറിയത്.

നഗരസഭാ ഫണ്ടും, പ്ലാന്‍ ഫണ്ടും ഉള്‍പ്പെടെ 86.30 ലക്ഷം രൂപ വകയിരുത്തി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ടര്‍ഫ് നിര്‍മിച്ചത്.

തൊട്ടടുത്ത് മാലിന്യ കൂമ്പാരമായി കിടന്നിരുന്ന സ്ഥലത്തെ 45 ലോഡ് മാലിന്യം കൗണ്‍സിലറുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പാര്‍ക്ക്, ഓപ്പണ്‍ സ്‌റ്റേജ്, ആധുനിക ജിം, ഷട്ടില്‍ കോര്‍ട്ട് എന്നിവയോട് ചേര്‍ന്ന് പകല്‍ വീട്, അംഗന്‍വാടി, പകല്‍വീട് അങ്കണം, കൗണ്‍സിലറുടെ ഓഫീസ് എന്നിവയും നിര്‍മിച്ചിട്ടുണ്ട്. പാര്‍ക്കിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 26.60 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരുന്നത്.

പദ്ധതി പ്രദേശത്തേക്കുള്ള വഴി ടൈല്‍ പാകി മനോഹരമാക്കിയതിനൊപ്പം എല്‍.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News