കോഫി ഡേ ഓഹരികള്‍ 1 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

  • ഏഴ് അനുബന്ധ സ്ഥാപനങ്ങളാണ് കമ്പനിക്കുള്ളത്
  • കാപ്പിക്കുരു വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കമ്പനിയാണ് കോഫി ഡേ
  • കോഫി ബീന്‍സിന്റെ സംഭരണം, സംസ്‌കരണം, റോസ്റ്റിംഗ് ബിസിനസ്സിലും ഏര്‍പ്പെടുന്നുണ്ട് കമ്പനി

Update: 2023-12-15 11:46 GMT

കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ ഡിസംബര്‍ 15 വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ കുത്തനെ ഉയര്‍ന്ന് ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി.9.97 ശതമാനം ഉയര്‍ന്ന് 58.90 രൂപയിലെത്തി.

ഡിസംബര്‍ 14-ന് വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ കോഫി ഡേയുടെ ഓഹരി വില 53.56 രൂപയായിരുന്നു. ഇന്ന് (ഡിസംബര്‍ 15) എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഓഹരിവില 8.02 ശതമാനം ഉയര്‍ന്ന് 57.90 രൂപയിലായിരുന്നു.

കാപ്പിക്കുരു വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കമ്പനിയാണ് കോഫി ഡേ എന്റര്‍പ്രൈസസ്. കോഫി ബീന്‍സിന്റെ സംഭരണം, സംസ്‌കരണം, റോസ്റ്റിംഗ് എന്നിവ മുതല്‍ ആഭ്യന്തര, വിദേശ ഉപഭോക്താക്കള്‍ക്ക് കാപ്പി ചില്ലറയായി വില്‍ക്കുന്നതു വരെയുള്ള കോഫി ബിസിനസ്സിലും ഏര്‍പ്പെടുന്നുണ്ട് കമ്പനി.

കോഫി ഡേ ഗ്ലോബല്‍, ടാംഗ്ലിന്‍ റീട്ടെയില്‍ റിയാല്‍റ്റി ഡവലപ്പ്‌മെന്റ്‌സ്, ടാംഗ്ലിന്‍ ഡവലപ്പ്‌മെന്റ്‌സ്, ഗിരി വിദ്യുത് (ഇന്ത്യ), കോഫി ഡേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, കോഫി ഡേ ട്രേഡിംഗ്, കോഫി ഡേ ഇക്കോണ്‍ എന്നിങ്ങനെ ഏഴ് അനുബന്ധ സ്ഥാപനങ്ങളാണ് കമ്പനിക്കുള്ളത്.

Tags:    

Similar News