വാണിജ്യ എല്‍പിജി വില 99.75 രൂപ കുറച്ചു, കേരളത്തില്‍ 93 രൂപയുടെ കുറവ്
ജൂണില്‍ 83.50 രൂപയുടെ കുറവ് വരുത്തിയിരുന്നു. ജൂലൈയില്‍ ഏഴ് രൂപയുടെ വര്‍ധനയാണുണ്ടായത്.
: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോയുള്ള വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയാണ് കുറച്ചത്. കേരളത്തില്‍ 93 രൂപയാണ് കുറച്ചത്. ഇതോടെ കേരളത്തിലെ വില 1,698 രൂപയായി.
ഡല്‍ഹിയില്‍ സിലിണ്ടറിന് 1,680 രൂപയും.
കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ യഥാക്രമം 1802.50 രൂപയും, 1,640.50 രൂപയുമായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക വിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. മേയില്‍ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 171.50 രൂപ കുറച്ചിരുന്നു. ജൂണില്‍ 83.50 രൂപയുടെ കുറവും വരുത്തിയിരുന്നു. എന്നാല്‍ ജൂലൈയില്‍ ഏഴ് രൂപയുടെ വര്‍ധനയാണുണ്ടായത്.