ബജാജ് ഓട്ടോയുടെ ലാഭം 2,122 കോടിയായി ഉയര്‍ന്നു

വരുമാനം 19% വര്‍ധിച്ച് 5,735 കോടിയായി

Update: 2025-11-07 14:21 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബജാജ് ഓട്ടോയുടെ സംയോജിത അറ്റാദായം 53 ശതമാനം വര്‍ധിച്ച് 2,122.03 കോടിയായി. കയറ്റുമതി വിപണികളിലെ ശക്തമായ വില്‍പ്പനയാണ് ഇതിന് സഹായകമായതെന്ന് ബജാജ് ഓട്ടോ പറഞ്ഞു.

പൂനെ ആസ്ഥാനമായുള്ള സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ 1,385 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭമാണ് (പിഎടി) റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 18.8 ശതമാനം ഉയര്‍ന്ന് 15,735 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,247 കോടി രൂപയായിരുന്നുവെന്ന് ബജാജ് ഓട്ടോ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

സെപ്റ്റംബര്‍ പാദത്തില്‍ വില്‍പ്പന 6 ശതമാനം വര്‍ധിച്ച് 12,94,120 യൂണിറ്റായി. അതേസമയം ഈ പാദത്തില്‍ ആഭ്യന്തര വില്‍പ്പന കുറഞ്ഞു. 5 ശതമാനം കുറഞ്ഞ് 7,40,793 യൂണിറ്റായി.

2026 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പന 6 ശതമാനം വര്‍ധിച്ച് 1.29 ദശലക്ഷം യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1.22 ദശലക്ഷം യൂണിറ്റായിരുന്നു. 

Tags:    

Similar News