ടെക് മഹീന്ദ്രയുടെ അറ്റാദായത്തില്‍ ഇടിവ്

നികുതി കഴിഞ്ഞുള്ള ലാഭം കഴിഞ്ഞുള്ള ലാഭത്തിലും കുറവ്

Update: 2025-10-14 13:58 GMT

ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്രയുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 4.44 ശതമാനം ഇടിഞ്ഞ് 1,194.5 കോടി രൂപയായി.

നികുതി കഴിഞ്ഞുള്ള ലാഭം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 1,250 കോടി രൂപയേക്കാള്‍ കുറവാണ്. എന്നാല്‍ ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത അറ്റാദായത്തേക്കാള്‍ കൂടുതലുമാണ്.

എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം, വരുമാനവര്‍ധനവ് കമ്പനി രേഖപ്പെടുത്തി. 13,995 കോടി രൂപയാണ് കമ്പനിയുടെ ഈ പാദത്തിലെ വരുമാനം.കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 13,313 കോടി രൂപയായിരുന്നു.മുന്‍ പാദത്തില്‍ വരുമാനം 13,351 കോടി രൂപയാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

റിപ്പോര്‍ട്ടിംഗ് പാദത്തില്‍ നികുതിക്ക് മുമ്പുള്ള ലാഭ മാര്‍ജിന്‍ വര്‍ഷം തോറും 2.54 ശതമാനം വര്‍ദ്ധിച്ച് 12.1 ശതമാനമായി.

സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. 

Tags:    

Similar News