എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് അറ്റാദായത്തില്‍ വര്‍ധന
അറ്റാദായം 447 കോടി രൂപയായി ഉയര്‍ന്നു
എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 3.27 ശതമാനം വര്‍ധിച്ച് 447 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 433 കോടി രൂപയും ജൂണ്‍ പാദത്തില്‍ 546 കോടി രൂപയും അറ്റാദായം കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒന്നാം വര്‍ഷ പ്രീമിയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,253 കോടി രൂപയില്‍ നിന്ന് 3,579 കോടി രൂപയായി വര്‍ദ്ധിച്ചു.സിംഗിള്‍ പ്രീമിയം വരുമാനം 4,843 കോടി രൂപയില്‍ നിന്ന് 5,370 കോടി രൂപയായും ഉയര്‍ന്നു. അതേസമയം
നിക്ഷേപ വരുമാനം ഈ പാദത്തില്‍ 11,610 കോടി രൂപയില്‍ നിന്ന് 1,410 കോടി രൂപയായി കുറഞ്ഞു.
സെപ്റ്റംബര്‍ അവസാനത്തോടെ കമ്പനിയുടെ വിപണി വിഹിതം മൊത്തത്തില്‍ 0.90 ശതമാനം വര്‍ധിച്ച് 11.9 ശതമാനത്തിലെത്തി.
ജിഎസ്ടി ഇളവിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടെന്ന് കമ്പനി ഉറപ്പാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ വിഭ പദാല്‍ക്കര്‍ പറഞ്ഞു.
