ലോജിസ്റ്റിക്സ് വരുമാനത്തില്‍ ഇരട്ടി വര്‍ധന: മികച്ച പാദഫലവുമായി അദാനി പോര്‍ട്സ്

ചരക്ക് നീക്കത്തിലും മറൈന്‍ ബിസിനസിലും അദാനി പോര്‍ട്സിന് നേട്ടം

Update: 2025-08-05 11:18 GMT

ചരക്ക് നീക്കത്തിലും മറൈന്‍ ബിസിനസിലും നേട്ടം കൊയ്ത് അദാനി പോര്‍ട്സ്. ജൂണ്‍ പാദത്തിലെ സംയോജിത വരുമാനത്തില്‍ 21 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ലോജിസ്റ്റിക്സ് വരുമാനത്തില്‍ ഇരട്ടി വര്‍ധനയാണ് ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറൈന്‍ ബിസിനസില്‍ ഏകദേശം മൂന്ന് മടങ്ങ് വര്‍ധനവും ഉണ്ടായി.

കഴിഞ്ഞ വര്‍ഷം 7,560 കോടി രൂപയായിരുന്ന വരുമാനം 9,126 കോടി രൂപയായി വളര്‍ന്നു. അറ്റാദായം 7 ശതമാനം വര്‍ധിച്ച് 3,311 കോടി രൂപയായും രേഖപ്പെടുത്തി. ചരക്ക് നീക്കത്തിലും മറൈന്‍ ബിസിനസിലും അസാധാരണ വളര്‍ച്ചയാണ് ഈ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അദാനി പോര്‍ട്സ് ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.

ലോജിസ്റ്റിക്സ് വരുമാനം 1,169 കോടി രൂപയാണ്. 118 കപ്പലുകളാണ് ചരക്ക് നീ്ക്കത്തിനായി പ്രവര്‍ത്തിച്ചത്. ഇതുവഴി സമുദ്ര സേവന വരുമാനം 188 കോടിയില്‍ നിന്ന് 541 കോടി രൂപയായി ഉയര്‍ന്നു

ഈ പാദത്തില്‍ കമ്പനി 121 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. ചരക്ക് നീക്കത്തിലെ വാര്‍ഷിക വളര്‍ച്ച 11 ശതമാനമാണ്. അഖിലേന്ത്യാ വിപണി വിഹിതം 27.8 ശതമാനമായി ഉയര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News