കരൂര്‍ വൈശ്യ ബാങ്കിന്റെ ലാഭം 56 ശതമാനം ഉയര്‍ന്നു

Update: 2023-01-24 06:52 GMT


നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കരൂര്‍ വൈശ്യ ബാങ്കിന്റെ ലാഭം 56 ശതമാനം വര്‍ധിച്ച് 289 കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 185 കോടി രൂപയായിരുന്നു.

മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 1,600 കോടി രൂപയില്‍ നിന്ന് 2013 കോടി രൂപയായി. പലിശ വരുമാനം 1,405 കോടി രൂപയില്‍ നിന്ന് 1,695 കോടി രൂപയുമായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.66 ശതമാനമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 6.97 ശതമാനമായിരുന്നു.

അറ്റ നിഷ്‌ക്രിയ ആസ്തി 2.55 ശതമാനത്തില്‍ നിന്ന് 0.89 ശതമാനമായി കുറഞ്ഞു. കിട്ടാക്കടം പോലുള്ള അടിയന്തരാവശ്യങ്ങള്‍ക്കായി മാറ്റി വച്ച തുക രണ്ട് മടങ്ങിലധികം വര്‍ധിച്ച് 146 കോടി രൂപയില്‍ നിന്നും 364 കോടി രൂപയായി. മൂലധന പര്യാപ്തത അനുപാതം മുന്‍ വര്‍ഷം ഇതേ കളയവില്‍ റിപ്പോര്‍ട്ട് ചെയ്ത 18.79 ശതമാനത്തില്‍ നിന്ന് 17.86 ശതമാനമായി.

Tags:    

Similar News