കിട്ടാക്കടം കുറഞ്ഞു, യുക്കോ ബാങ്കിന്റെ അറ്റാദായം 653 കോടി രൂപയായി

Update: 2023-01-24 10:50 GMT


നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ യുക്കോ ബാങ്കിന്റെ അറ്റാദായം 653 കോടി രൂപയായി. അറ്റ പലിശ വരുമാനത്തിലുണ്ട്‌യ വർധനവും, കിട്ടാക്കടത്തിലുണ്ടായ കുറവുമാണ് വർധനക്ക് കാരണം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ബാങ്കിന്റെ ലാഭം 310 കോടി രൂപയായിരുന്നു.

മൊത്ത വരുമാനം 4638 കോടി രൂപയിൽ നിന്ന് 5,451 കോടി രൂപയായി. അറ്റ പലിശ വരുമാനം മുൻവർഷത്തിൽ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 3,919 കോടി രൂപയിൽ നിന്നും 4,627 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം 5.63 ശതമാനമായി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 8 ശതമാനമായിരുന്നു.

അറ്റ പലിശ വരുമാനം 2.81 ശതമാനത്തിൽ നിന്ന് 1.66 ശതമാനമായി. കിട്ടാക്കടം പോലുളള അടിയന്തരാവശ്യങ്ങൾക്കായി മാറ്റി വച്ച തുക 565 കോടി രൂപയിൽ നിന്ന് 220 കോടി രൂപയായി കുറഞ്ഞു. മൂലധന പര്യാപ്തത അനുപാതം 14.32 ശതമാനമായി. മുൻ വർഷം ഇതേ പാദത്തിൽ 14.56 ശതമാനമായിരുന്നു.


Tags:    

Similar News