ഇന്‍സ്റ്റന്റ് കോഫി ബിസിനസ് മെച്ചം, ടാറ്റ കോഫിയുടെ ലാഭം 12% ഉയര്‍ന്നു

മുംബൈ: ടാറ്റ കോഫീയുടെ (ടിസിഎല്‍) കണ്‍സോളിഡേറ്റഡ് ലാഭം നാലാംപാദത്തില്‍ 12.04 ശതമാനം വര്‍ധിച്ച് 64.28 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 57.37 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ ക്വാര്‍ട്ടറിലെ 591.23 കോടി രൂപയില്‍ നിന്നും 10.99 ശതമാനം ഉയര്‍ന്ന് 656.26 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് ലാഭം 10.32 ശതമാനം ഉയര്‍ന്ന് 233.40 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ […]

Update: 2022-04-28 01:07 GMT

മുംബൈ: ടാറ്റ കോഫീയുടെ (ടിസിഎല്‍) കണ്‍സോളിഡേറ്റഡ് ലാഭം നാലാംപാദത്തില്‍ 12.04 ശതമാനം വര്‍ധിച്ച് 64.28 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 57.37 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ ക്വാര്‍ട്ടറിലെ 591.23 കോടി രൂപയില്‍ നിന്നും 10.99 ശതമാനം ഉയര്‍ന്ന് 656.26 കോടി രൂപയായി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് ലാഭം 10.32 ശതമാനം ഉയര്‍ന്ന് 233.40 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 211.55 കോടി രൂപയായിരുന്നു കണ്‍സോളിഡേറ്റഡ് ലാഭം.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ 2,254.95 കോടി രൂപയില്‍ നിന്നും 4.81 ശതമാനം ഉയര്‍ന്ന് 2,363.5 കോടി രൂപയായി.

കമ്പനിയുടെ ഇന്‍സ്റ്റന്റ് കോഫി ബിസിനസ്, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വേഗത്തില്‍ വളരുന്നുണ്ട്. പ്ലാന്റേഷനിലെ പച്ച കാപ്പിക്കുരു, കുരുമുളക് എന്നിവയുടെ ഉത്പാദനം മികച്ചതായിരുന്നു. അനുബന്ധ സ്ഥാപനമായ എയിറ്റ് ഒ ക്ലോക്ക് കോഫി (Eight O' Clock)യും ഈ ക്വാര്‍ട്ടറില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും ടിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ചാക്കോ പി തോമസ് പറഞ്ഞു.

Tags:    

Similar News