കൻസായി നെരോലാക് ഓഹരിയിൽ വൻ ഇടിവ്
കൻസായി നെരോലാക്കിന്റെ അറ്റലാഭം മാർച്ച് പാദത്തിൽ 80 ശതമാനം ഇടിഞ്ഞു. ഇതിനെത്തുടർന്ന് ഓഹരിവില ബുധനാഴ്ച 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 403 രൂപയിലേക്ക് കൂപ്പുകുത്തി. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ വർഷത്തെ 128.50 കോടി രൂപയിൽ നിന്നും 24.5 കോടി രൂപയായി കുറഞ്ഞു. 2020-21 സാമ്പത്തിക വർഷത്തെ നാലാംപാദത്തിനെ അപേക്ഷിച്ച് 59.9 ശതമാനം നഷ്ടത്തോടെ എബിറ്റ്ടാ (ebitda) 82.9 കോടി രൂപയായി. "2021-22 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഉണ്ടായ കുത്തനെയുള്ള വിലക്കയറ്റം […]
കൻസായി നെരോലാക്കിന്റെ അറ്റലാഭം മാർച്ച് പാദത്തിൽ 80 ശതമാനം ഇടിഞ്ഞു. ഇതിനെത്തുടർന്ന് ഓഹരിവില ബുധനാഴ്ച 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 403 രൂപയിലേക്ക് കൂപ്പുകുത്തി.
കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ വർഷത്തെ 128.50 കോടി രൂപയിൽ നിന്നും 24.5 കോടി രൂപയായി കുറഞ്ഞു. 2020-21 സാമ്പത്തിക വർഷത്തെ നാലാംപാദത്തിനെ അപേക്ഷിച്ച് 59.9 ശതമാനം നഷ്ടത്തോടെ എബിറ്റ്ടാ (ebitda) 82.9 കോടി രൂപയായി.
"2021-22 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഉണ്ടായ കുത്തനെയുള്ള വിലക്കയറ്റം ഈ പാദത്തിലും സാരമായി ബാധിച്ചു. മോട്ടോർ വാഹന രംഗത്തു പാസ്സഞ്ചർ വാഹനങ്ങൾക്ക് ഡിമാൻഡ് ഉണ്ടായിരുന്നെങ്കിലും വിതരണ ഭാഗത്തുണ്ടായ തടസങ്ങൾ ആഘാതമേല്പിച്ചു. അസംസ്കൃത വസ്തുക്കളുടെ ചെലവുകളുടെ കാര്യത്തിൽ, ക്രൂഡ് വിലവർദ്ധനവും, എക്സ്ചേഞ്ച് നിരക്കുകളിലെ ചാഞ്ചാട്ടവും പണപ്പെരുപ്പ സമ്മർദങ്ങൾക്കു വഴിവെച്ചു," മാനേജിങ് ഡയറക്ടർ അനുജ് ജെയിൻ വ്യക്തമാക്കി.
കമ്പനിയുടെ മൊത്തത്തിലുള്ള ഡിമാൻഡ് നല്ല രീതിയിൽ തന്നെയാണ് തുടരുന്നതെന്നും, ഇനിയങ്ങോട്ടും നന്നായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഹരി വില ഒരു ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് കരകയറിയെങ്കിലും 19.40 രൂപ, അല്ലെങ്കിൽ 4.50 ശതമാനം, ഇടിഞ്ഞ് 411.70 രൂപയിൽ അവസാനിച്ചു.