നിതിൻ സ്പിന്നേഴ്സ് ഓഹരികൾക്ക് മികച്ച നേട്ടം

നിതിൻ സ്പിന്നേഴ്‌സിന്റെ ഓഹരികൾ 7.98 ശതമാനം ഉയർന്നു. ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം രണ്ടു മടങ്ങ് വർധിച്ചതാണ് ഓഹരി വില ഉയരാൻ കാരണമായത്. പരുത്തി നൂൽ, നെയ്ത തുണിത്തരങ്ങൾ, പൂർത്തിയായ തുണിത്തരങ്ങൾ എന്നിവയുടെ നിർമാണ കമ്പനിയാണ് നിതിൻ സ്പിന്നേഴ്സ്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 85.47 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നികുതിക്കു ശേഷമുള്ള ലാഭം 42.85 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുമുള്ള വരുമാനം 50.38 ശതമാനം വർധിച്ചു 769.58 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ […]

Update: 2022-05-12 09:33 GMT
story

നിതിൻ സ്പിന്നേഴ്‌സിന്റെ ഓഹരികൾ 7.98 ശതമാനം ഉയർന്നു. ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം രണ്ടു മടങ്ങ് വർധിച്ചതാണ് ഓഹരി വില ഉയരാൻ കാരണമായത്....

നിതിൻ സ്പിന്നേഴ്‌സിന്റെ ഓഹരികൾ 7.98 ശതമാനം ഉയർന്നു. ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം രണ്ടു മടങ്ങ് വർധിച്ചതാണ് ഓഹരി വില ഉയരാൻ കാരണമായത്. പരുത്തി നൂൽ, നെയ്ത തുണിത്തരങ്ങൾ, പൂർത്തിയായ തുണിത്തരങ്ങൾ എന്നിവയുടെ നിർമാണ കമ്പനിയാണ് നിതിൻ സ്പിന്നേഴ്സ്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 85.47 കോടിയായി ഉയർന്നു.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നികുതിക്കു ശേഷമുള്ള ലാഭം 42.85 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുമുള്ള വരുമാനം 50.38 ശതമാനം വർധിച്ചു 769.58 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ ഇത് 511.75 കോടി രൂപയായിരുന്നു. അസംസ്കൃത വസ്തുക്കളുടെ ചെലവിൽ ഉണ്ടായ വർധനവും, മറ്റു ചെലവുകളും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ ചെലവിനേക്കാൾ 43 ശതമാനം വർദ്ധിച്ച് 637.14 കോടി രൂപയായി. വ്യാപാരത്തി​ന്റെ ഒരു ഘട്ടത്തിൽ 232.15 വരെ പോയ ഓഹരി 227.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News