മികച്ച അറ്റാദായം: ജെകെ ലക്ഷ്മി സിമന്റ്‌സ് 7 ശതമാനം ഉയര്‍ന്നു

ജെകെ ലക്ഷ്മി സിമന്റ്‌സ് ഓഹരികള്‍ 7.2 ശതമാനം ഉയര്‍ന്നു. കമ്പനി മാര്‍ച്ച്പാദ അറ്റാദായത്തില്‍ 18.36 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. നികുതി കിഴിച്ചുള്ള ലാഭം 188.36 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 159.13 കോടി രൂപയായിരുന്നു. പെറ്റ് കോക്ക്, ഡീസല്‍ വിലകളില്‍ വന്‍ വര്‍ധനവുണ്ടായെങ്കിലും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചും, ഊര്‍ജ്ജ ചെലവ് കുറച്ചും, മികച്ച ഉത്പന്നങ്ങള്‍ പുറത്തിറക്കിയും, കൂടുതല്‍ വ്യാപാരത്തിലൂടെയും ലാഭക്ഷമത നിലനിര്‍ത്താന്‍ കഴിയുമെന്ന് കമ്പനി പറഞ്ഞു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മൊത്തം […]

Update: 2022-05-19 09:35 GMT

ജെകെ ലക്ഷ്മി സിമന്റ്‌സ് ഓഹരികള്‍ 7.2 ശതമാനം ഉയര്‍ന്നു. കമ്പനി മാര്‍ച്ച്പാദ അറ്റാദായത്തില്‍ 18.36 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. നികുതി കിഴിച്ചുള്ള ലാഭം 188.36 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 159.13 കോടി രൂപയായിരുന്നു. പെറ്റ് കോക്ക്, ഡീസല്‍ വിലകളില്‍ വന്‍ വര്‍ധനവുണ്ടായെങ്കിലും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചും, ഊര്‍ജ്ജ ചെലവ് കുറച്ചും, മികച്ച ഉത്പന്നങ്ങള്‍ പുറത്തിറക്കിയും, കൂടുതല്‍ വ്യാപാരത്തിലൂടെയും ലാഭക്ഷമത നിലനിര്‍ത്താന്‍ കഴിയുമെന്ന് കമ്പനി പറഞ്ഞു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മൊത്തം വിറ്റുവരവ് 13 ശതമാനം വര്‍ധിച്ച് 1,497.64 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 1,321 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തില്‍ കമ്പനി 10 മെഗാവാട്ടിന്റെ വെയ്സ്റ്റ് ഹീറ്റ് റിക്കവറി പ്രോജക്ട് സിരോഹി പ്ലാന്റില്‍ നടപ്പാക്കിയിരുന്നു. ഇതോടെ മൊത്തം വെയ്സ്റ്റ് ഹീറ്റ് റിക്കവറി ശേഷി 33 മെഗാവാട്ടായി. കമ്പനിയുടെ ഓഹരി ഇന്ന് 422.15 രൂപയില്‍ അവസാനിച്ചു.

Tags:    

Similar News